Sub Lead

പുൽവാമ ആക്രമണ കേസിൽ കുറ്റാരോപിതയായ ഏക വനിത ഇൻഷാ ജാൻ

ഗൂ‍ഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 19 പേരുടെ പ്രതിപ്പട്ടികയിൽ ഏറ്റവും പ്രായക്കുറവുള്ളതും ഇൻഷാ ജാന് തന്നെയാണ്

പുൽവാമ ആക്രമണ കേസിൽ കുറ്റാരോപിതയായ ഏക വനിത ഇൻഷാ ജാൻ
X

കശ്മീർ: പുൽവാമ ആക്രമണത്തിൽ കുറ്റമാരോപിക്കപ്പെട്ട ഏക വനിതയാണ് ഇൻഷാ ജാൻ. ഈ ആക്രമണത്തിന് വേണ്ട സഹായം ജയ്ശെ മുഹമ്മദ് സായുധർക്ക് നൽകിയത് ഇൻഷാ ജാൻ എന്ന 23കാരിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ എന്നാരോപിക്കുന്ന കൊല്ലപ്പെട്ട മൊഹ്ദ് ഉമർ ഫാറൂഖുമായി ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും ഇൻഷായ്ക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും കൈമാറിയ ഫോൺ സന്ദേശങ്ങളെക്കുറിച്ചും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇൻഷാ ജാനിന്റെ പിതാവ് താരിഖ് പിർനും സായുധരുമായി ബന്ധമുണ്ടായിരുന്നു. ഒന്നിലേറെ തവണ സായുധരെ വീട്ടിൽ പാർപ്പിക്കുകയും ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയും ചെയ്തുവെന്നുമാണ് ആരോപണം.

ആ​ഗസ്ത് 25നാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ഹക്രിപോര ഗ്രാമത്തിലെ നസീമ ബാനോയുടെ മകളാണ് ഇൻഷാ ജാൻ. ഗൂ‍ഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 19 പേരുടെ പ്രതിപ്പട്ടികയിൽ ഏറ്റവും പ്രായക്കുറവുള്ളതും ഇൻഷാ ജാന് തന്നെയാണ്. കഴിഞ്ഞ മാർച്ചിലാണ് ജാനെയും അവളുടെ പിതാവിനേയും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കുറ്റപത്രം അനുസരിച്ച്, അവർ സായുധരെ അവരുടെ വീട്ടിൽ പാർപ്പിക്കുകയും 15 ലധികം തവണ അവർക്ക് യാത്രാ സഹായം നൽകുകയും ചെയ്തു.

പുൽവാമ ആക്രമണത്തിന് മുമ്പ് സായുധർ അവരുടെ വീട്ടിൽ താമസിച്ചിരുന്നുവെന്ന് ബാനോ നിഷേധിക്കുന്നില്ല, പക്ഷേ നമുക്ക് അവരെ എതിർക്കാൻ ഭയമുണ്ട്. ഷായെയും ഇൻഷയെയും അറസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് എൻ‌ഐ‌എ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിലെത്തി ഓരോ കുടുംബാംഗങ്ങളെയും ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തിരുന്നെന്ന് നസീമ ബാനോ പറഞ്ഞു. അടുത്ത തവണ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിച്ചപ്പോൾ അവർ ഭർത്താവിനെയും മകളെയും അറസ്റ്റ് ചെയ്തു.

2018 നും പുൽവാമ ആക്രമണത്തിനും ഇടയിൽ സായുധർ മൂന്ന് തവണ വീട് സന്ദർശിച്ചതായി ബാനോ പറയുന്നു. ആപ്പിൾ തോട്ടത്തിലേക്ക് മുൻവാതിലുള്ള വിജനമായ പ്രദേശത്തായിരുന്നു അവരുടെ വീട്. അതുകൊണ്ടാണ് സായുധർ അഭയത്തിനായി തിരഞ്ഞെടുത്തതെന്ന് ബാനോ പറയുന്നു.

നിരോധിത സംഘടനയായ ജയ്ശെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ അടക്കം 19 പേരാണ് പ്രതികൾ. മസൂദ് അസ്ഹറിന്റെ അനന്തരവനാണ് ഉമർ ഫാറൂഖ്. 2019 ഫെബ്രുവരി 24നാണ് ജവാന്മാർ സഞ്ചരിച്ച ബസിലേക്കു സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചു കയറ്റിയത്. സംഭവത്തിൽ 44 ജവാന്മാരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it