Sub Lead

ടി കെ ഹംസയ്ക്ക് തോന്ന്യാസം പറയാനുള്ളതല്ല വിശുദ്ധ ഖുര്‍ആന്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

അടുത്ത കാലത്തായി ഇസ്‌ലാമിക ആദര്‍ശ കാര്യങ്ങളില്‍ കൈകടത്തി ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കുകയും മുസ്‌ലിംകളെ തങ്ങളുടെ മതം പഠിപ്പിക്കുകയും ചെയ്യുന്ന 'വഅദ്' പരിപാടി കൂടി കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരികയാണ്.

ടി കെ ഹംസയ്ക്ക് തോന്ന്യാസം പറയാനുള്ളതല്ല വിശുദ്ധ ഖുര്‍ആന്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

കോട്ടയം: ആരെയും വിവാഹം കഴിക്കാമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്ന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസയുടെ പ്രസ്താവന ശുദ്ധ തോന്ന്യാസവും മുസ്‌ലിംകളോടുള്ള അവഹേളനവുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി അഭിപ്രായപ്പെട്ടു.

മുസ്‌ലിം നാമക്കാരനായ കമ്യൂണിസ്റ്റ് മറ്റൊരു മതത്തിലെ കമ്യൂണിസ്റ്റിനെ വിവാഹം കഴിക്കുന്നതിനെ കമ്യൂണിസ്റ്റുകള്‍ തമ്മിലുള്ള വിവാഹമായി കാണാതെ രണ്ട് മതക്കാര്‍ തമ്മിലുള്ള വിവാഹമാക്കി ചിത്രീകരിക്കുകയും അതിന് ഖുര്‍ആനില്‍ തെളിവുണ്ടെന്ന് പറയുകയും ചെയ്ത ടി കെ ഹംസ സംഘപരിവാര്‍ ആരോപിക്കുന്ന ലൗ ജിഹാദിന് പരോക്ഷമായി ന്യായം ചമയ്ക്കുകയും ഹിന്ദുത്വ ശക്തികള്‍ക്ക് വര്‍ഗീയ മുതലെടുപ്പിന് അവസരം നല്‍കുകയുമാണ് ചെയ്യുന്നത്.

അടുത്ത കാലത്തായി ഇസ്‌ലാമിക ആദര്‍ശ കാര്യങ്ങളില്‍ കൈകടത്തി ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കുകയും മുസ്‌ലിംകളെ തങ്ങളുടെ മതം പഠിപ്പിക്കുകയും ചെയ്യുന്ന 'വഅദ്' പരിപാടി കൂടി കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരികയാണ്.

വിവാഹത്തിന് ഖുര്‍ആനില്‍ മതം മാനദണ്ഡമല്ല, ഖുര്‍ആനില്‍ രാഷ്ട്രീയമില്ല എന്നിങ്ങനെയുള്ള വ്യാജ പ്രചാരണങ്ങളിലൂടെ മുസ്‌ലിംകളുടെ സദാചാരപരമായ അച്ചടക്കവും രാഷ്ട്രീയമായ അതിജീവന സാധ്യതയും ചൂഷണം ചെയ്യാനുള്ള കമ്യൂണിസ്റ്റ് ശ്രമമാണ് പുതിയ തരം മതോപദേശങ്ങളെന്ന് കാണേണ്ടി വരികയാണ്.

ഇത്തരം പ്രസ്താവനകള്‍ സംഘപരിവാറിന്റെ വംശീയ അജണ്ടകളെ സഹായിക്കുന്നതാണെന്ന തിരിച്ചറിവെങ്കിലും ഇത്തരക്കാര്‍ക്കുണ്ടാവേണ്ടതായിരുന്നു. ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന വൈവാഹിക നിയമങ്ങളും കുടുംബസങ്കല്പവും രാഷ്ടീയ സിദ്ധാന്തവും സംസ്‌കാര സമ്പന്നവും വിമോചനപരവുമാണ്.

ഇസ്‌ലാം മഹത്തായ ഒരു ജീവിത ദര്‍ശനമാണ്. അതിനോട് കിടപിടിക്കാവുന്ന യാതൊന്നും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലില്ലെന്ന സ്വയം തിരിച്ചറിവ് മുസ്‌ലിം നാമവാഹികളായ പാര്‍ട്ടി നേതാക്കന്മാരുണ്ടാവുന്നത് നല്ലതാണ്. മതനിരാസം അടിസ്ഥാന സിദ്ധാന്തമായി കൊണ്ടു നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിക വല്‍ക്കരിച്ച് കുളംകലക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇസ്‌ലാമിനെപ്പറ്റി ഇസ്‌ലാമിക പണ്ഡിതന്മാര്‍ പറയുമെന്നും ടി കെ ഹംസയെ പോലുള്ള നേതാക്കള്‍ കമ്യൂണിസത്തെപ്പറ്റി സംസാരിച്ചാല്‍ മതിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it