Sub Lead

കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു
X

കൊല്ലം: എം സി റോഡില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ് കുട്ടി (76), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെ വാളകത്താണ് അപകടമുണ്ടായത്. തോമസിന്റെ അമ്മയുടെ ഓര്‍മ്മദിനത്തില്‍ കുര്‍ബാനയ്ക്ക് പങ്കെടുക്കാന്‍ വാകത്താനത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരേ വന്ന മിനിലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്‌നി-രക്ഷാസേനയും പോലിസും എത്തി കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാനേജരായിരുന്ന തോമസ് കുട്ടി വവുതക്കാട് മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരനാണ്. ശാന്തമ്മ, പബഌക് ഹെല്‍ത്ത് ലബോറട്ടറിയില്‍ കെമിസ്റ്റായിരുന്നു. ടോം തോംസണ്‍ തോമസ് ആണ് മകന്‍, ഷാരോണ്‍ ടോം മരുമകളാണ്. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍ നടക്കും.

Next Story

RELATED STORIES

Share it