Sub Lead

ബുൾഡോസർ മെഷീനല്ല; ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകം: ബൃന്ദ കാരാട്ട്

ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന അടയാളമായി ബുൾഡോസറിനെ ബിജെപി മാറ്റി. ആരും സുരക്ഷിതരെന്ന ധാരണ ഇനി ഉണ്ടാവേണ്ടതില്ല.

ബുൾഡോസർ മെഷീനല്ല; ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകം: ബൃന്ദ കാരാട്ട്
X

ആലപ്പുഴ: ബുൾഡോസർ ഒരു മെഷീനല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകമാണെന്നും സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന അടയാളമായി ബുൾഡോസറിനെ ബിജെപി മാറ്റി. ആരും സുരക്ഷിതരെന്ന ധാരണ ഇനി ഉണ്ടാവേണ്ടതില്ല. മോദി സര്‍ക്കാര്‍ എല്‍ഐസിയും റെയില്‍വേയും അടക്കമുള്ള പൊതുസ്വത്തുക്കള്‍ സ്വകാര്യമേഖലക്ക് തീറെഴുതുമ്പോള്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി കേരളം ബദല്‍ മാതൃക കാട്ടുകയാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് മേക്ക്ഇന്‍ ഇന്ത്യ അല്ല മറിച്ച് സെല്ലിങ് ഇന്ത്യയാണ്. മുസ്ലിംകൾക്കുനേരെയുള്ള അതിക്രമങ്ങൾ നാളെ ക്രിസ്ത്യൻ സമൂഹത്തിനുനേരെയും ഉണ്ടാകും.

ബിജെപിയുടെ ചില നേതാക്കൾ കേരളത്തിൽ എത്തി ക്രിസ്ത്യൻ മത പുരോഹിതന്മാരുമായി ചർച്ച നടത്തുമ്പോൾ അവർ ഉത്തരേന്ത്യയിൽ അവർക്കെതിരെ നടത്തുന്ന അതിക്രമങ്ങൾകൂടി ഓർക്കണം. ഇപ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെ ബിജെപി നമ്മെ പഠിപ്പിക്കുകയാണ്. ജനങ്ങളുടെ ചൂഷണത്തിന് എതിരായി ശക്തമായി പ്രതിരോധിക്കുമ്പോഴാണ് രാജ്യസ്നേഹം ഉയർന്നുവരുന്നത്. അംബാനിയുടെയും അദാനിമാരുടെയും ചൂഷണത്തിലാണ് ഭാരതമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

Next Story

RELATED STORIES

Share it