Sub Lead

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ 371ാം ഉറൂസ് താജ്മഹലില്‍ ആരംഭിച്ചു.

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ 371ാം ഉറൂസ് താജ്മഹലില്‍ ആരംഭിച്ചു.
X

ആഗ്ര: മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ 371ാം ഉറൂസ് ആരംഭിച്ചു. താജ്മഹലിലാണ് ഉറൂസ് നടക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി ഷാജഹാന്റെയും ഭാര്യ മുംതാസിന്റെ ഖബറുകള്‍ ഉള്ള അറകള്‍ തുറന്നു. ജനുവരി 17നാണ് ഉറൂസ് സമാപിക്കുക. അന്ന് 1,720 അടി നീളമുള്ള ചാദര്‍ സമര്‍പ്പിക്കും. ജനുവരി 16 ഉച്ചയ്ക്ക് രണ്ടുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. പതിനെട്ടിന് പൊതുജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗജന്യമായി താജ്മഹലില്‍ പ്രവേശിക്കാം.

അതേസമയം, ഉറൂസിനെതിരേ ഹിന്ദു മഹാസഭ രംഗത്തെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴിലുള്ള സ്മാരകങ്ങളില്‍ മതചടങ്ങുകള്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it