കൂറ്റന്‍ തിരയില്‍പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞു; കടലിലേക്ക് തെറിച്ചുവീണ തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)
കടലിലേക്ക് തെറിച്ചുവീണ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മീന്‍പിടത്ത ബോട്ടെത്തി രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.

ചാലിയം: ബേപ്പൂര്‍- ചാലിയം അഴിമുഖത്ത് കൂറ്റന്‍ തിരമാലയില്‍പെട്ട് മല്‍സ്യബന്ധന യാനം മുങ്ങി. കടലിലേക്ക് തെറിച്ചുവീണ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മീന്‍പിടത്ത ബോട്ടെത്തി രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.
ചെട്ടിപ്പടി സ്വദേശികളുടെ ഉമടസ്ഥതയിലുള്ള ബാബുല്‍ ഖൈര്‍ വള്ളത്തിന്റെ കാരിയര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും മഴയും മൂലം മീന്‍പിടിത്തം അവസാനിപ്പിച്ച് ചാലിയം ഹാര്‍ബറിലേക്ക് തിരിച്ചുവരുന്നതിനിടെ ചാലിയം-ബേപ്പൂര്‍ അഴിമുഖത്ത് വച്ച് കൂറ്റന്‍തിരയില്‍പെടുകയായിരുന്നു.ഫൈബര്‍ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ആടിയുലയുകയും തുടര്‍ന്ന് മറിയുകയുമായിരുന്നു.
ഉടനെ സമീപത്തുണ്ടായിരുന്ന മാറാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വള്ളമെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. ചെട്ടിപ്പടി സ്വദേശികളായ സമദ്, ഖദ്ദാഫി, സഹല്‍ എന്നിവരാണ് അപകടത്തില്‍പെട്ട വെള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.
RELATED STORIES
ദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT