Sub Lead

ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ക്ഷേത്രകമ്മിറ്റി; പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് കത്ത് നല്‍കി

ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ക്ഷേത്രകമ്മിറ്റി; പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് കത്ത് നല്‍കി
X

ബെല്‍ത്തങ്ങാടി: തെക്കരു ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലോശോല്‍സവത്തില്‍ ബിജെപി നേതാവും എംഎല്‍എയുമായ ഹരീഷ് പൂഞ്ച നടത്തിയ വര്‍ഗീയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ക്ഷേത്രകമ്മിറ്റി പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് കത്ത് നല്‍കി. എംഎല്‍എ നടത്തിയ വര്‍ഗീയ പ്രസംഗത്തിന് പിന്നാലെ ഹിന്ദു മുസ്‌ലീം സമുദായ നേതാക്കള്‍ പ്രത്യേകയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ദേവര ഗുഡ്ഡെ സേവ ട്രസ്റ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണ ബത്രബെയ്‌ലു സരാളികാട്ടെ മുസ്‌ലിം ഒക്കൂട്ടത്തിന് ഖേദം പ്രകടിപ്പിച്ച് കത്ത് നല്‍കിയത്. ഗ്രാമത്തില്‍ മതസൗഹാര്‍ദ്ദം ശക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണ പറഞ്ഞു.

മേയ് മൂന്നിനാണ് ഹരീഷ് പൂഞ്ച വിദ്വേഷ പ്രസംഗം നടത്തിയത്. പ്രാദേശിക മുസ്‌ലിം സമൂഹത്തിനെതിരെ ഇയാള്‍ മോഷണമടക്കം ആരോപിച്ചു. ഈ പ്രസംഗത്തില്‍ എംഎല്‍എക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ക്ഷേത്രോല്‍സവത്തില്‍ കാലങ്ങളായി പ്രദേശവാസികളായ മുസ്‌ലിംകള്‍ സഹകരിക്കുന്നുണ്ടായിരുന്നു. ഇത്തവണ തന്നെ ക്ഷേത്രത്തിന്റെ ആവശ്യത്തിനായുള്ള മരം നല്‍കിയത് പ്രദേശവാസിയായ മുനീര്‍ എന്നയാളായിരുന്നു. സ്റ്റേജ് കെട്ടിയതും വാഹന പാര്‍ക്കിങ് ഒരുക്കിയതും ടി എച്ച് ഉസ്താദിന്റെയും മക്കളുടെയും സ്ഥലത്തായിരുന്നു. ഇത്തരത്തില്‍ ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ്ദം നിലനില്‍ക്കുന്ന പ്രദേശത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി എംഎല്‍എ ശ്രമിച്ചത്.

Next Story

RELATED STORIES

Share it