Sub Lead

തൃശൂരില്‍ റെയില്‍ പാളത്തില്‍ ഇരുമ്പ് തൂണ്‍ വെച്ചു; പോലിസ് അന്വേഷണം ആരംഭിച്ചു

തൃശൂരില്‍ റെയില്‍ പാളത്തില്‍ ഇരുമ്പ് തൂണ്‍ വെച്ചു; പോലിസ് അന്വേഷണം ആരംഭിച്ചു
X

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് റെയില്‍ പാളത്തില്‍ ഇരുമ്പ് തൂണ്‍ വെച്ചു. ചരക്കു ട്രെയിന്‍ ഈ ഇരുമ്പുതൂണ്‍ തട്ടിമാറ്റിയാണു മുന്നോട്ടു പോയത്. റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്ന് 100 മീറ്റര്‍ മാത്രം അകലത്തിലുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 4.55നാണ് സംഭവം നടന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ തൂണ്‍ എടുത്തുവയ്ക്കാനാകുമോ എന്നു സംശയമുണ്ട്. ആര്‍പിഎഫും കേരള പോലിസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം കൊല്ലം കുണ്ടറയിലും റെയില്‍വേ ട്രാക്കില്‍ ടെലഫോണ്‍ പോസ്റ്റ് കയറ്റിവച്ചിരുന്നു. സംഭവത്തില്‍ പെരുമ്പുഴ സ്വദേശി അരുണ്‍, കുണ്ടറ സ്വദേശി രാജേഷ് എന്നിവര്‍ പിടിയിലായിരുന്നു.

Next Story

RELATED STORIES

Share it