Sub Lead

തമിഴ്‌നാട്ടില്‍ മദ്യ വിലയില്‍ 15 ശതമാനം വര്‍ധന

തമിഴ്‌നാടിന് പുറമെ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ കാലത്ത് മദ്യവില്‍പന തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മദ്യ വിലയില്‍ 15 ശതമാനം വര്‍ധന
X

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യത്തിന്റെ വില 15 ശതമാനം വര്‍ധിപ്പിച്ചു. ചെന്നൈ ഒഴികെ മറ്റ് ജില്ലകളില്‍ നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റെഡ് സോണായ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള മദ്യവില്‍പ്പനശാലകള്‍ തുറക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തീരുമാനം തിരുത്തുകയായിരുന്നു.

തമിഴ്‌നാടിന് പുറമെ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ കാലത്ത് മദ്യവില്‍പന തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ മദ്യ വില 70 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ആന്ധ്രപ്രദേശില്‍ മദ്യത്തിന്റെ വില രണ്ട് ഘട്ടങ്ങളിലായി 75 ശതമാനം വര്‍ധിപ്പിച്ചു. 50 ശതമാനം വില വര്‍ധനവാണ് ഇന്നലെ പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it