പിടിച്ചെടുത്ത 1.23 കോടി ഡോളറും സ്വര്‍ണകട്ടികളും അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന് കൈമാറി താലിബാന്‍ (വീഡിയോ)
മുന്‍ ഭരണകൂട ഉദ്യോഗസ്ഥരുടെ വസതികളില്‍നിന്നും മുന്‍ ഗവണ്‍മെന്റിന്റെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രാദേശിക ഓഫിസുകളില്‍ നിന്നും കണ്ടെടുത്ത പണവും സ്വര്‍ണക്കട്ടികളുമാണ് ഡിഎ അഫ്ഗാനിസ്ഥാന്‍ ബാങ്കിന്റെ ട്രഷറിയിലേക്ക് നല്‍കിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

മുന്‍ ഭരണകൂട ഉദ്യോഗസ്ഥരുടെ വസതികളില്‍നിന്നും മുന്‍ ഗവണ്‍മെന്റിന്റെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രാദേശിക ഓഫിസുകളില്‍ നിന്നും കണ്ടെടുത്ത പണവും സ്വര്‍ണക്കട്ടികളുമാണ് ഡിഎ അഫ്ഗാനിസ്ഥാന്‍ ബാങ്കിന്റെ ട്രഷറിയിലേക്ക് നല്‍കിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
'ഇസ് ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത സ്വത്ത് ദേശീയ ട്രഷറിക്ക് കൈമാറിയതിലൂടെ സുതാര്യതയ്ക്കുള്ള അവരുടെ പ്രതിബദ്ധത തെളിയിച്ചതായും' സിന്‍ഹുവ കൂട്ടിച്ചേര്‍ത്തു.
വാണിജ്യ ബാങ്കുകളിലെ അഫ്ഗാന്‍ നിക്ഷേപങ്ങളുടെ സുരക്ഷ സെന്‍ട്രല്‍ ബാങ്കിന്റെ ആക്ടിംഗ് ഗവര്‍ണറായ മുഹമ്മദ് ഇദ്രീസ് ഉറപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. 'ഡാ അഫ്ഗാനിസ്ഥാന്‍ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളും ഗൗരവമായ മേല്‍നോട്ടത്തിലാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേക്കാള്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ടെന്നും നമ്മുടെ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുന്നു. ബാങ്കുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്'-ഇദ്രീസിനെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.മേഖലയിലെയും ലോകത്തിലെയും എല്ലാ വാണിജ്യ ബാങ്കുകളും സാധാരണയായി അവരുടെ മൂലധനത്തിന്റെ 10 ശതമാനം പണമായി സൂക്ഷിക്കുകയും ബാക്കി വിവിധ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും അവരുടെ ആളുകള്‍ക്ക് ഉപയോഗപ്രദമായ സേവനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് പതിവെന്നും പ്രസ്താവനയില്‍ പറയുന്നു.
ആഗസ്ത് പകുതിയോടെ അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ആയിരക്കണക്കിന് ഉപഭോക്താക്കള്‍ തങ്ങളുടെ സമ്പാദ്യം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രസ്താവന വന്നത്.
അഫ്ഗാനിസ്താന്റെ ബാങ്ക് ആസ്തികള്‍ യുഎസ് മരവിപ്പിച്ചതും ലോകബാങ്കും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും (ഐഎംഎഫ്) ഫണ്ടുകള്‍ നിര്‍ത്തിവെച്ചതും അഫ്ഗാനികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
RELATED STORIES
പ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMT