Sub Lead

തബ്‌ലീഗ് സമ്മേളനം: വിദേശികളെ താമസിപ്പിക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും-ഡല്‍ഹി ഹൈക്കോടതി

നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ 2020 മാര്‍ച്ച് 09, 10 തിയ്യതികളില്‍ തബ്‌ലീഗ് സമ്മേളനം നടന്നിരുന്നു.എല്ലാ വര്‍ഷങ്ങളിലേയും പോലെ നിരവധി വിദേശികള്‍ പരിപാടിയില്‍ പങ്കെടുക്കാനായി നിസാമുദ്ദീനിലെത്തി

തബ്‌ലീഗ് സമ്മേളനം: വിദേശികളെ താമസിപ്പിക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും-ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിനെത്തിയെ വിദേശികളെ ഒരിടത്ത് പാര്‍പ്പിക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുകയെന്ന് ഡല്‍ഹി ഹൈക്കോടതി. 2020 കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി നിസാമുദ്ദീന്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സംബന്ധിച്ചാണ് കോടതിയുടെ പരാമര്‍ശം. തിരക്കേറിയ നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ 2020 മാര്‍ച്ച് 09, 10 തിയ്യതികളില്‍ തബ്‌ലീഗ് സമ്മേളനം നടന്നിരുന്നു.എല്ലാ വര്‍ഷങ്ങളിലേയും പോലെ നിരവധി വിദേശികള്‍ പരിപാടിയില്‍ പങ്കെടുക്കാനായി നിസാമുദ്ദീനിലെത്തി.


പ്രധാന സമ്മേളനം 9, 10 തിയ്യതികളിലാണ് നടന്നത് എങ്കിലും അനുബന്ധ സമ്മേളനങ്ങള്‍ തുടരുകയായിരുന്നൂു. ഇതിനിടെ കൊവിഡ് വ്യാപന ഭീതി പരന്നതോടെ മാര്‍ച്ച് 25 ന് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. രാജ്യാന്തര വിമാന സര്‍വീസുകളും ആഭ്യന്തര റെയില്‍ വേ ഗതാഗതവുമെല്ലാം റദ്ദ് ചെയ്യപ്പെട്ടു. റോഡ് മാര്‍ഗ്ഗ സഞ്ചാരവും നിരേധിച്ചു. ഇതോടെ വിദേശികളടക്കമുള്ള സമ്മേളന പ്രതിനിധികള്‍ ഡല്‍ഹിയിലും പരിസരങ്ങളിലുമുള്ള വീടുകളിലും പള്ളികളിലും കുടുങ്ങി. ഇവരാണ് കൊവിഡ് വ്യാപനത്തിന് കാരണക്കാരെന്ന് കാണിച്ച് വ്യാപക പ്രചാരണവും നടന്നു. ഹിന്ദ്വത്വ ശക്തികളും ദേശീയ മാധ്യമങ്ങളും മുസ്‌ലിം സമുദായത്തിനെതിരേ പ്രഹരിക്കാന്‍ ലഭിച്ച ശക്തമായ ആയുധമായാണ് കൊവിഡ് കാലത്തെ തബ്‌ലീഗ് സമ്മേളനത്തെ ഉപയോഗപ്പെടുത്തിയത്. അതിനിടെ സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന് കണ്ടെത്തി.

ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്തമുഴുവന്‍ ആളുകളെയും തേടിപ്പിടിച്ച് ക്വാറന്റൈന്‍ ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്താണ് നിയമപാലകര്‍ അടങ്ങിയത്. സമ്മേളനത്തില്‍ പങ്കെടുത്തവരുടെ സമ്പര്‍ക്ക പട്ടികയിലുളഅള ആര്‍ക്കും കൊവിഡ് പോസിറ്റീവ് കാണിക്കാതിരുന്നതോടെ ഒടുവില്‍ കൊവിഡ് വ്യാപനത്തില്‍ തബ്‌ലീഗ് സമ്മേളനത്തിന് യാതൊരു പങ്കുമില്ലെന്ന തെളിഞ്ഞു. എങ്കിലും വിദേശികള്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. എങ്ങനെയാണ് ഈ കേസുകള്‍ നിലനില്‍ക്കുക എന്നാണ് ഹൈക്കോടതി ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it