Sub Lead

ആലെപ്പോയിലെ കുര്‍ദ് കേന്ദ്രങ്ങളില്‍ ആക്രമണം

ആലെപ്പോയിലെ കുര്‍ദ് കേന്ദ്രങ്ങളില്‍ ആക്രമണം
X

ദമസ്‌കസ്: സിറിയന്‍ നഗരമായ ആലെപ്പോയിലെ കുര്‍ദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി സിറിയന്‍ അറബ് സൈന്യം. കുര്‍ദുകളുടെ നേതൃത്വത്തിലുള്ള എസ്ഡിഎഫിന്റെ താവളങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഏകദേശം 17 പേര്‍ കൊല്ലപ്പെടുകയും 46,000 പേര്‍ അഭയാര്‍ത്ഥികളായെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ബശാറുല്‍ അസദ് അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി മാര്‍ച്ചില്‍ കുര്‍ദുകള്‍ കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഇത് നടപ്പായില്ല. തുടര്‍ന്ന് ഇടക്കിടെ സംഘര്‍ഷങ്ങളുണ്ടാവുന്നു. ജനുവരി ആറിനാണ് ആലെപ്പോയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. ശെയ്ഖ് മഖ്‌സൂദ്, അഷ്‌റഫിയ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സംഘര്‍ഷം നടക്കുന്നത്.

🚨#BreakingNews
Officially the Syrcin neighborhood neighborhood is under the control of the Internal Security Forces @Asayish_Aleppo …✌️😎 pic.twitter.com/nyOV0Rrbp9

എസ്ഡിഎഫ് സൈനികരെ ഒഴിപ്പിച്ച് നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് സിറിയന്‍ അറബ് സൈന്യം അറിയിച്ചു. സംഘര്‍ഷം നിരീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ യുഎസ് പ്രതിനിധി ടോം ബാരക്ക് ശ്രമിക്കുന്നതായും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ നടപടിയെ ഇസ്രായേലി വിദേശകാര്യമന്ത്രി ഗിദിയന്‍ സര്‍ അപലപിച്ചു. ജൂലൈ മാസത്തില്‍ ഡ്രൂസ് വിഭാഗങ്ങളും അറബ് വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് അറബ് വിഭാഗങ്ങള്‍ക്ക് നേരെ ഇസ്രായേലി സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it