Sub Lead

പുതിയ ഭരണഘടന തയ്യാറാക്കാന്‍ വിദഗ്ദ സമിതി രൂപീകരിച്ച് സിറിയ

പുതിയ ഭരണഘടന തയ്യാറാക്കാന്‍ വിദഗ്ദ സമിതി രൂപീകരിച്ച് സിറിയ
X

ദമസ്‌കസ്: സിറിയയുടെ പുതിയ ഭരണഘടന തയ്യാറാക്കാന്‍ വിദഗ്ദ സമിതി രൂപീകരിച്ചു. ഒരു സ്ത്രീ അടക്കം ഏഴു പേരാണ് സമിതിയിലുള്ളതെന്ന് ഇടക്കാല പ്രസിഡന്റ് അഹമദ് അല്‍ ഷറ പറഞ്ഞു. ഫെബ്രുവരി 25ന് നടന്ന നാഷണല്‍ ഡയലോഗ് കോണ്‍ഫറന്‍സില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ ഭരണഘടന. തുര്‍ക്കിയിലെ ഭരണഘടന നിയമവിദഗ്ദനായ അബ്ദുല്‍ ഹമീദ് അല്‍ അവാഖ്, ദമസ്‌കസ് സര്‍വകലാശാലയിലെ നിയമവിഭാഗത്തിന്റെ ഡീന്‍ യാസര്‍ അല്‍ ഹുവൈഷ്, ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകയും നിയമ ബിരുദധാരിയുമായ ബഹിയ മര്‍ദിനി, ആലപ്പോ സര്‍വകലാശാലയിലെ നിയമവിഭാഗം ഡീന്‍ ആയ ഇസ്മായില്‍ അല്‍ ഖല്‍ഫാന്‍, ഇദ്‌ലിബ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര നിയമവിഭാഗത്തിലെ ഡോ. മുഹമ്മദ് റെദ ജല്‍ഖി തുടങ്ങിയവരാണ് സമിതിയിലുള്ളത്. നീതി, സ്വാതന്ത്ര്യം, തുല്യത എന്നിവയില്‍ അടിസ്ഥാനമാക്കി ഭരണഘടന രൂപീകരിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it