Sub Lead

'മുഖ്യമന്ത്രിക്കായി ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തി': ശബ്ദരേഖ സ്വപ്‌ന ഇന്ന് പുറത്തുവിട്ടേക്കും

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കയ്യില്‍ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്‌ന ഇന്നലെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്കായി ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തി:  ശബ്ദരേഖ സ്വപ്‌ന ഇന്ന് പുറത്തുവിട്ടേക്കും
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തി എന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്‌ന സുരേഷ് ഇന്നു പുറത്തുവിട്ടേക്കും.

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കയ്യില്‍ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്‌ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്‌നയുമായി സംസാരിച്ചതെന്നും സ്വപ്‌ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം. അതേസമയം, സ്വപ്‌നയുടെ രഹസ്യ മൊഴി ലഭിക്കുന്നതിനുള്ള ഇഡിയുടെ അപേക്ഷ കോടതി ഇന്നു പരിഗണിച്ചേക്കും.

ഇതിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി അടക്കം ഉന്നയിച്ച ആരോപണങ്ങളും തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വിവാദം ആളിക്കത്തിക്കുമ്പോള്‍ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതും ചര്‍ച്ചയാകും.

അതേസമയം സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘം ഉടന്‍ യോഗം ചേരും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it