Sub Lead

യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസിന് സ്‌റ്റേ

യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസിന് സ്‌റ്റേ
X

ന്യൂഡല്‍ഹി: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസിന്റെ വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പോക്‌സോ കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. യെദ്യൂരപ്പയുടെ ഹരജി വീണ്ടും ഹൈക്കോടതി പരിഗണിക്കണമോയെന്ന കാര്യം മാത്രമാണ് പരിശോധിക്കുകയെന്ന് സുപ്രിംകോടതി സൂചന നല്‍കി. 88കാരനായ യെദ്യൂരപ്പ നാലു തവണ മുഖ്യമന്ത്രിയായിരുന്നുവെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് കേസെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു.

2024 ഫെബ്രുവരിയില്‍ യെദ്യൂരപ്പ തന്റെ പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്മയാണ് പോലിസില്‍ പരാതി നല്‍കിയത്. 2024 മാര്‍ച്ചില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് അന്വേഷണം സിഐഡിക്ക് കൈമാറി. കേസില്‍ പിന്നീട് സിഐഡി കുറ്റപത്രവും നല്‍കി.

Next Story

RELATED STORIES

Share it