Sub Lead

ദലിത്, ആദിവാസി വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ് ഇന്ന്

10 ലക്ഷത്തിലധികം ആദിവാസികളെ കാട്ടില്‍ നിന്ന് കുടിയിറക്കാനുള്ള സുപ്രിംകോടതി നിര്‍ദേശത്തിനെതിരേയും സംവരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുമാണ് ആദിവാസി, ദലിത് വിഭാഗങ്ങള്‍ രാജ്യമെമ്പാടും ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 13നാണ് 10 ലക്ഷം ആദിവാസികളെ അവരുടെ താമസസ്ഥലത്തുനിന്ന് കുടിയിറക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം വന്നത്.

ദലിത്, ആദിവാസി വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ് ഇന്ന്
X

ന്യൂഡല്‍ഹി: ദലിത്, ആദിവാസി വിഭാഗങ്ങള്‍ സംയുക്തമായി ഇന്ന് ഭാരത് ബന്ദ് ആചരിക്കും. 10 ലക്ഷത്തിലധികം ആദിവാസികളെ കാട്ടില്‍ നിന്ന് കുടിയിറക്കാനുള്ള സുപ്രിംകോടതി നിര്‍ദേശത്തിനെതിരേയും സംവരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുമാണ് ആദിവാസി, ദലിത് വിഭാഗങ്ങള്‍ രാജ്യമെമ്പാടും ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 13നാണ് 10 ലക്ഷം ആദിവാസികളെ അവരുടെ താമസസ്ഥലത്തുനിന്ന് കുടിയിറക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം വന്നത്.

ഫെബ്രുവരി 28ന് ആദിവാസികളെ ഒഴിപ്പിക്കാനുള്ള നിര്‍ദേശത്തിന് സുപ്രിംകോടതി തന്നെ സ്‌റ്റേ നല്‍കിയിരുന്നു. എങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ബന്ദ് നടത്തുന്നതെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു. ബന്ദിന്റെ കാര്യം മുന്‍കൂട്ടി അറിയിച്ചതാണെങ്കിലും ദേശീയ മാധ്യമങ്ങള്‍ അടക്കം വേണ്ടത്ര പ്രചാരം നല്‍കിയിട്ടില്ല. കേരളത്തെ ഉള്‍പ്പടെ ബാധിക്കുന്ന പ്രശ്‌നമായിട്ടുകൂടി കേരളത്തിലെ ദലിത്, ആദിവാസി വിഭാഗങ്ങളില്‍നിന്നും ബന്ദിന് തണുത്ത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രത്യക ഓര്‍ഡിനന്‍സ് പുറത്തിറക്കി തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദലിത്, ആദിവാസി വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ബന്ദില്‍നിന്ന് പിന്‍മാറില്ലെന്ന് നേരത്തെ ദലിത് ആദിവാസി ആക്ടിവിസ്റ്റ് അശോക് ഭാരതി പറഞ്ഞു.

വിവിധ ദലിത്, പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. സമാധാനപൂര്‍ണമായിരിക്കും ബന്ദ് എന്നും ആദിവാസി ഭൂരിപക്ഷ മേഖലകളിലായ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ബന്ദിന് നേതൃത്വം നല്‍കുമെന്നും ഡല്‍ഹിയില്‍ ആദിവാസികളെയും വിവിധ ദലിത് വിഭാഗങ്ങളെയും മുന്‍നിര്‍ത്തി തങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പറഞ്ഞ് മാര്‍ച്ച് നടത്താനും പരിപാടിയുണ്ടെന്ന് അശോക് ഭാരതി വ്യക്തമാക്കി. ശരത് യാദവ്, തേജസ്വിനി യാദവ് തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പാര്‍ട്ടികളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it