സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി അന്തരിച്ചു
BY NSH9 Feb 2023 7:23 AM GMT

X
NSH9 Feb 2023 7:23 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി അഭിഭാഷകനും ഹിന്ദുത്വ ശക്തികള്‍ക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ സംരക്ഷകനുമായ ഇഹ്തിസാം ഹാഷ്മി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം. ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ അക്രമങ്ങളില്‍ അടുത്തിടെ നടന്ന വസ്തുതാന്വേഷണ സന്ദര്‍ശനം ഉള്‍പ്പെടെ നിരവധി വസ്തുതാന്വേഷണ സംഘങ്ങളുടെ ഭാഗമായിരുന്നു.
കടുത്ത ഹിന്ദുത്വ വിമര്‍ശകനായാണ് ഹാഷ്മി അറിയപ്പെട്ടിരുന്നത്. ഹാഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മനുഷ്യാവകാശ, സമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ഹാഷ്മിയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമല്ല, ലോകത്തെ നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തിനും വലിയൊരു നഷ്ടമാണെന്നാണ് പലരും കുറിച്ചത്.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT