Sub Lead

സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേ?; ബാബരി ഭൂമിയില്‍ പൂജ നടത്തണമെന്ന ഹര്‍ജി തള്ളി സുപ്രിംകോടതി

ഹര്‍ജിക്കാരന് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് കോടതിയുടെ സമയം കളഞ്ഞതിന് അഞ്ച് ലക്ഷം രൂപ പിഴയും സുപ്രിംകോടതി വിധിച്ചു.

സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേ?;  ബാബരി ഭൂമിയില്‍ പൂജ നടത്തണമെന്ന ഹര്‍ജി തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. തര്‍ക്കഭൂമിയില്‍ ഒരു തരത്തിലുള്ള പ്രവൃത്തികളും കേസ് തീരുംവരെ നടത്തരുതെന്ന അലഹാബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനും സുപ്രിംകോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരന് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് കോടതിയുടെ സമയം കളഞ്ഞതിന് അഞ്ച് ലക്ഷം രൂപ പിഴയും സുപ്രിംകോടതി വിധിച്ചു.

ഈ രാജ്യത്തെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേ എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രിംകോടതി ചോദിച്ചത്. സമാധാനം കെടുത്താന്‍ ഇടയ്ക്കിടെ ചിലര്‍ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും സുപ്രിംകോടതി പറഞ്ഞു.

Next Story

RELATED STORIES

Share it