Sub Lead

മുസ്‌ലിം ബിസിനസുകാരന്റെ കൊലപാതകം; ബിജെപി നേതാക്കള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മുസ്‌ലിം ബിസിനസുകാരന്റെ കൊലപാതകം; ബിജെപി നേതാക്കള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
X

ബുലന്ദ് ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ മുസ്‌ലിം ബിസിനസുകാരനെ കൊലപ്പെടുത്തിയ ബിജെപി നേതാവ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ബിഎസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഹാജി അലീമിന്റെ ബന്ധുവായ സുഫിയാനെ (43) കൊലപ്പെടുത്തിയ പിന്റു ചൗധരി, രവീന്ദ്ര എന്ന ബുര, വിജയ് എന്ന ബബ്ലു എന്നിവരാണ് അറസ്റ്റിലായത്. സുഫിയാന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്ത ലൈസന്‍സുള്ള തോക്കും പ്രതികളില്‍ നിന്നും കണ്ടെടുത്തു. ഞായറാഴ്ച രാത്രിയാണ് സുഫിയാനും സഹോദരന്‍ അക്രവും നീംഖേഡ ഗ്രാമത്തിലെ പണിക്കാര്‍ക്ക് കൂലി കൊടുക്കാനായി പോയത്. അവിടെ വച്ച് പിന്റു ചൗധരിയും സംഘവും വടികള്‍ കൊണ്ടും മൂര്‍ഛയേറിയ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കുകയായിരുന്നു. നിലത്തുവീണ സുഫിയാന്റെ ശരീരത്തില്‍ അക്രമികള്‍ കാറും കയറ്റി. സുഫിയാന്റെ 20 കോടി രൂപയുടെ വസ്തുവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it