Sub Lead

കിഴക്കമ്പലം വിലങ്ങ് സ്കൂളിൽ നരകിച്ച് പഠനം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

സംഭവത്തിൽ കേസെടുത്ത കമ്മിഷൻ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും റിപോർട്ട് ആവശ്യപ്പെട്ടു.

കിഴക്കമ്പലം വിലങ്ങ് സ്കൂളിൽ നരകിച്ച് പഠനം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
X

എറണാകുളം: കിഴക്കമ്പലം വിലങ്ങ് സർക്കാർ യു പി സ്കൂളിലെ വിദ്യാർഥികൾക്ക് പുതിയ സ്കൂൾ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ നരകിച്ച് പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിച്ച് റിപോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്.

സംഭവത്തിൽ കേസെടുത്ത കമ്മിഷൻ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും റിപോർട്ട് ആവശ്യപ്പെട്ടു. നാലാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണം. കേസ് നവംബർ 15ന് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


ഇവിടെ പല ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത് ഒരേ മുറിയിലിരുന്നാണ്. 107 വിദ്യാർത്ഥികൾക്കായി ഉള്ളത് രണ്ട് ശുചിമുറികൾ മാത്രമാണ്. ഫിറ്റ്നസ് നൽകാത്തത് കാരണമാണ് പുതിയ കെട്ടിടം തുറക്കാൻ കഴിയാത്തതെന്ന് മനസിലാക്കുന്നു. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ചെറിയ മൂന്ന് മുറികളിൽ തിക്കി തിരക്കിയാണ് ഇരിക്കുന്നത്. പുസ്തകമോ ബാഗോ വയ്ക്കാനിടമില്ല. മുറികളോട് ചേർന്നുള്ളത് രണ്ടേ രണ്ട് ശുചിമുറികൾ.

കെട്ടിടത്തിൻ്റെ പണി പൂർത്തിയായിട്ട് ആറ് മാസം കഴി‍ഞ്ഞു.‍ പഴയ സ്കൂൾ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമ്മിച്ചത്. എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യം അമ്പത് ലക്ഷം രൂപ അനുവദിച്ചു. പണി തുടങ്ങി ആദ്യ നില പൂർത്തിയായി. പിന്നീട് കിഴക്കമ്പലം പഞ്ചായത്ത് സ്കൂളിനായി ഒരു കോടി രൂപ അനുവദിച്ചു. എന്നാൽ ടെൻഡർ വിളിക്കുന്നതിന് മുമ്പേ പണി തുടങ്ങി.

ടെണ്ടറില്ലാതെ കരാറുകാരനെ തീരുമാനിച്ച് പണി തുടരുന്നത് ഉദ്യോഗസ്ഥ മേൽനോട്ടത്തിൽ അല്ലാത്തതിനാൽ എഞ്ചിനീയറിങ് വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകി. ഇത് മറികടന്നും പണി തുടർന്നു. കിഴക്കമ്പലം പഞ്ചായത്ത് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഫിറ്റ്നസ് നൽകാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സ്കൂളിലെ കഞ്ഞിപ്പുരയുടെ നിർമ്മാണം പൂർത്തിയാക്കാൻ ഉള്ളതിനാലാണ് സ്കൂൾ തുറക്കാത്തതെന്നാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മറുപടി.

Next Story

RELATED STORIES

Share it