നബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ ആക്രമിച്ചു

നീലേശ്വരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി പള്ളി പരിസരം വൃത്തിയാക്കി തോരണം കെട്ടി അലങ്കരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ നസീബ്, ഫര്‍ഹാന്‍, സിനാന്‍, അഫ്താബ് എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കടപ്പുറം അഴിത്തല ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനാഘോഷങ്ങളുടെ ഭാഗമായി പള്ളി പരിസരം വൃത്തിയാക്കി തോരണം കെട്ടി അലങ്കരിക്കുന്നതിനിടെയാണ് നിരവധി കേസുകളില്‍ പ്രതിയായ ഹരീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം ആക്രമണം നടത്തിയത്. അഴിത്തല ഭാഗത്തു നിന്നു കൊടുവാള്‍, ഇരുമ്പുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ ഹരീഷ്, ഷബിന്‍, ജിഷ്ണു, ഷോബി, ജോബി, റിച്ചു, അഭിരാം, തേജ് തുടങ്ങിയവരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അഴിത്തല ബദര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സമാധാനപരവും സൗഹാര്‍ദ്ധപരവുമായി കഴിയുന്ന തീരദേശ മേഖലയില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ അശാന്തി പടര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരം സാമൂഹികവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു.
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT