കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു; വിവരമറിഞ്ഞ് ഉപ്പാപ്പയും മരിച്ചു

കോഴിക്കോട്: കഴുത്തില്‍ ഷാള്‍ കുരുങ്ങി ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. കൊച്ചുമകന്റെ മരണ വിവരമറിഞ്ഞ ഉപ്പാപ്പ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കട്ടിപ്പാറ കന്നൂട്ടിപ്പാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം(13) ആണ് മരിച്ചത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ ബാസിമിനെ ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുട്ടിയുടെ ഉപ്പാപ്പ അലവി ഹാജി(68) വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അലവി ഹാജിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അലവി ഹാജി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. താമരശ്ശേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ബാസിമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
RELATED STORIES
ആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT