- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍: മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പോലിസ് മേധാവി
എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: അടുത്ത ആഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് പോലിസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
സ്‌കൂള്‍ മാനേജ്‌മെന്റുമായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസ്സുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. സ്‌കൂള്‍ ബസ്സുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം തേടാം. സ്‌കൂള്‍ വാഹനങ്ങള്‍ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.
എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫിസറായി നിയോഗിക്കണം. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലിസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
RELATED STORIES
മലപ്പുറത്ത് കെഎസ്ആര്ടിസി ബസ് മറിഞ്ഞു; നിരവധി പേര്ക്ക് പരിക്ക്
3 Nov 2024 6:26 PM GMTതോല്വി തുടര്ക്കഥയാക്കി കേരളാ ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയോടും...
3 Nov 2024 6:10 PM GMTകോഴിക്കോടിന് ഐടി ഹബ് വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി
3 Nov 2024 2:59 PM GMTവഖ്ഫ് നിയമഭേദഗതി ബില് പിന്വലിക്കണമെന്ന് തമിഴക വെട്രി കഴകം
3 Nov 2024 2:50 PM GMTകൊല്ലം പള്ളിക്കലാറില് വള്ളം മറിഞ്ഞ് രണ്ട് യുവാക്കള് മരിച്ചു
3 Nov 2024 2:12 PM GMTപോക്സോ കേസില് കുടുക്കിയെന്നാരോപണം; യുവാവ് പുഴയില് ചാടി മരിച്ചു
3 Nov 2024 2:03 PM GMT