16 വയസ്സുകാരിയുടെ അണ്ഡം വിറ്റു; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍
മാതാവ്, അവരുടെ രണ്ടാം ഭര്‍ത്താവ്, ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മാലതി (36) എന്നിവരാണ് അറസ്റ്റിലായത്.
ഈറോഡ്: 16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസില്‍ മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. മാതാവ്, അവരുടെ രണ്ടാം ഭര്‍ത്താവ്, ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മാലതി (36) എന്നിവരാണ് അറസ്റ്റിലായത്.
നാലു വര്‍ഷത്തിനിടെ എട്ടു തവണ അണ്ഡം വിറ്റതായി പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കി. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വില്‍ക്കുന്നതായി പോലിസ് പറഞ്ഞു. ഒരു അണ്ഡത്തിനു 20,000 രൂപ വരെ ലഭിക്കുന്നതായാണു വിവരം. ഇതില്‍ 5,000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കണം. രണ്ടു വര്‍ഷം മുന്‍പ് ഈറോഡ്, സേലം ജില്ലകളില്‍ നവജാതശിശുക്കളെ വിറ്റ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയാണ് അണ്ഡവില്‍പന നടത്തിയത്
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT