എസ്ഡിപിഐ പത്താം സ്ഥാപക ദിനമാചരിച്ചു
കണ്ണൂര്‍ തലശ്ശേരിയില്‍ നടന്ന സ്നേഹ ഭവനത്തിൻറെ താക്കോല്‍ ദാനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ സംസാരിച്ചു
കോഴിക്കോട്: എസ്ഡിപിഐ പത്താം സ്ഥാപക ദിനാചരണം 'ജനകീയ രാഷ്ട്രീയത്തിൻറെ പത്തു വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് വിവിധ പരിപാടികളോടുകൂടി ആചരിച്ചു. ദിനാചരണത്തിൻറെ ഭാഗമായി പതാക ഉയര്‍ത്തല്‍, ഗൃഹസമ്പര്‍ക്ക പരിപാടി, ലഘുലേഖ വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പാര്‍ട്ടി നിര്‍മിച്ചു നല്‍കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം, വിവിധ സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തി.
കണ്ണൂര്‍ തലശ്ശേരിയില്‍ നടന്ന സ്നേഹ ഭവനത്തിൻറെ താക്കോല്‍ ദാനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ സംസാരിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന ഓഫിസിനു മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, കോഴിക്കോട് റീജ്യനല്‍ ഓഫിസിനു മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എന്നിവര്‍ പതാക ഉയര്‍ത്തി.
ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ പ്രസിഡന്റുമാരും ജില്ലാ നേതാക്കളും പതാക ഉയര്‍ത്തലിനു നേതൃത്വം നല്‍കി. മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഓഫിസുകള്‍ക്കു മുമ്പില്‍ നടന്ന പതാക ഉയര്‍ത്തലിനു മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി ടൗണ്‍ ഹാളില്‍ ഇന്ത്യയില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും സെമിനാറില്‍ സംസാരിച്ചു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT