ഐപിഎല്‍; ദേവ്ദത്തിന് അര്‍ധ സെഞ്ചുറി; ബാംഗ്ലൂരിന് ജയം

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റണ്‍സ് ജയം. മലയാളിയായ ദേവദത്ത് പടിക്കലിന്റെയും ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സിന്റെയും അര്‍ധസെഞ്ചുറികള്‍ പാഴായില്ല. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് രണ്ട് പന്ത് ശേഷിക്കെ 153 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ശിവം ഡുബേ, നവദീപ് സെയ്‌നി എന്നിവരുമാണ് ബാംഗ്ലൂര്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഹൈദരാബാദ് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ 61 റണ്‍സെടുത്ത്(43 പന്തില്‍) വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവച്ചെങ്കിലും മറുവശത്ത് താരത്തിന് പിന്തുണ നല്‍കാന്‍ മറ്റൊരു ബാറ്റ്‌സ്മാന്‍ ഉണ്ടായില്ല. മനീഷ് പാണ്ഡെ 34 റണ്‍സെടുത്ത് പുറത്തായതും ഹൈദരാബാദിന് വിനയായി. പ്രിയം ഗാര്‍ഗ് 12 റണ്‍സെടുത്തത് ഒഴിച്ചാല്‍ ഹൈദരാബാദ് നിരയില്‍ ആരും രണ്ടക്കം കണ്ടിട്ടില്ല. ക്യാപ്റ്റന്‍ വാര്‍ണര്‍ ആറ് റണ്‍സെടുത്ത് പുറത്തായി.
നേരത്തേ ടോസ് നേടിയ സണ്‍റൈസേഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 163 റണ്‍സെടുക്കുകയായിരുന്നു. മലയാളിയായ ദേവ്ദത്ത്(56), ഡി വില്ലിയേഴ്‌സ് (51)എന്നിവരുടെ അര്‍ധശതകങ്ങളാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ദേവിനൊപ്പം ഓപണ്‍ ചെയ്ത് ഫിഞ്ച് 29 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോഹ്‌ലി 14 റണ്‍സെടുത്ത് പുറത്തായി.
SRH vs RCB Highlights, IPL 2020: Royal Challengers beat Sunrisers by 10 runs
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT