Sub Lead

യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ സ്‌പൈസ് ജെറ്റും

യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ സ്‌പൈസ് ജെറ്റും
X

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള 'ഓപറേഷന്‍ ഗംഗ'യില്‍ സ്‌പൈസ് ജെറ്റും സഹകരിക്കും. യുക്രെയ്‌നില്‍ നിന്ന് ഹംഗറിയിലെ ബുദാപെസ്റ്റിലെത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തും. സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് ബുദാപെസ്റ്റിലേക്ക് പോവുന്നത്. തിങ്കളാഴ്ച വൈകുന്നേരമാവും ബുദാപെസ്റ്റിലേക്ക് വിമാനം അയക്കുക. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ സര്‍വീസ് നടത്താനും സ്‌പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് വഴി ഒഴിപ്പിക്കല്‍ ദൗത്യം തുടരുകയാണ്. ഇന്‍ഡിഗോയും ദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇന്‍ഡിഗോയും സ്‌പൈസ്‌ജെറ്റും റൊമാനിയയിലേക്കും ഹംഗറിയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. യുക്രെയ്‌നുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എല്ലാ എയര്‍ലൈനുകളോടും കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം. മൂന്ന് വിമാനങ്ങളും ബുദാപെസ്റ്റില്‍നിന്ന് ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും.

ഇന്‍ഡിഗോയ്‌ക്കോ സ്‌പൈസ്‌ജെറ്റിനോ ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്താന്‍ ശേഷിയുള്ള വിമാനങ്ങളില്ല. ഇന്‍ഡിഗോ ഇസ്താംബൂള്‍ വഴി ഇരുരാജ്യങ്ങളിലേക്കും എയര്‍ബസ് എ 321 വിമാനം ഉപയോഗിക്കും. സ്‌പൈസ് ജെറ്റ് ബോയിംഗ് 737 മാക്‌സ് 8 വിമാനം ഉപയോഗപ്പെടുത്തുകയും തിരിച്ചുപോവുമ്പോള്‍ ജോര്‍ജിയയിലെ കുട്ടൈസിയില്‍ ഇറങ്ങുകയും ചെയ്യും. ഇതുവരെ യുക്രെയ്‌നില്‍നിന്നുള്ള ഇന്ത്യക്കാരുമായി അഞ്ച് വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രെയ്‌നില്‍നിന്ന് രാജ്യത്തെത്തിച്ച ഇന്ത്യക്കാരുടെ എണ്ണം 1,156 ആയെന്നാണ് കണക്ക്.

Next Story

RELATED STORIES

Share it