Sub Lead

രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയെന്ന് തോന്നിയാൽ ആരെയും അറസ്‌റ്റ് ചെയ്യാം; പ്രത്യേക അധികാരം നൽകി ഡൽഹി ലഫ്‌റ്റനന്റ് ഗവർണർ

ദേശീയ സുരക്ഷാ നിയമപ്രകാരമുള‌ള അധികാരങ്ങളാണ് കമ്മീഷണർക്ക് നൽകിയിരിക്കുന്നത്.

രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയെന്ന് തോന്നിയാൽ ആരെയും അറസ്‌റ്റ് ചെയ്യാം; പ്രത്യേക അധികാരം നൽകി ഡൽഹി ലഫ്‌റ്റനന്റ് ഗവർണർ
X

ന്യൂഡൽഹി: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് തോന്നിയാൽ ആരെയും അറസ്‌റ്റ് ചെയ്യാൻ ഡൽഹി പോലിസ് കമ്മീഷണർക്ക് അധികാരം നൽകി. ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാനാണ് ഒക്‌ടോബ‌ർ 18 വരെ പോലിസ് കമ്മീഷണർ ബാലാജി ശ്രീവാസ്‌തവയ്‌ക്ക് അധികാരം നൽകിയത്. ഉത്തരവ് പ്രകാരം ജൂലായ് 19 മുതൽ ഒക്‌ടോബർ 18 വരെ കമ്മീഷണർക്ക് ഇതിന് അധികാരമുണ്ട്.

ദേശീയ സുരക്ഷാ നിയമപ്രകാരമുള‌ള അധികാരങ്ങളാണ് കമ്മീഷണർക്ക് നൽകിയിരിക്കുന്നത്. ദേശീയ സുരക്ഷാ കമ്മീഷന് കീഴിലെ കസ്‌റ്റ‌ഡി അതോറിറ്റിയായാണ് നിയമനം. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് തലസ്ഥാനത്തെ സുരക്ഷ വർധിപ്പിക്കുന്നതും ജന്ത‌ർ മന്ദിറിലെ ക‌ർഷക പ്രക്ഷോഭം ആരംഭിച്ചതുമുൾപ്പടെ അസാധാരണ സാഹചര്യമാണ് രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്നത്. എന്നാൽ ലഫ്‌റ്റനന്റ് ഗവർണറുടെ ഉത്തരവ് സാധാരണ നടപടി മാത്രമാണെന്നാണ് പോലിസ് അറിയിച്ചത്.

ആ​ഗസ്ത് 13ന് പാർലമെന്റിന്റെ മൺസൂൺ സെഷൻ അവസാനിക്കുന്നത് വരെ മൂന്ന് കാർഷിക ബില്ലിനെതിരേ സമരം ചെയ്യുന്ന കർഷകരുടെ 'കിസാൻ സൻസദ്' ജന്തർ മന്ദിറിൽ നടക്കും. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടിയെന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it