- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളക്കേസില്‍ മുസ്‌ലിം യുവാക്കളെ പീഡിപ്പിച്ച സംഭവം; എസ്‌ഐക്കെതിരേ വകുപ്പുതല നടപടി തുടങ്ങി
ഷെജുലിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും ഇരകള്‍ക്ക് രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ ജനുവരി 24ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുംബൈ: കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മഹാരാഷ്ട്രയിലെ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ് ഷെജുലിനെതിരേ വകുപ്പു തല നടപടി തുടങ്ങിയതായി ജില്ലാ പോലിസ് സൂപ്രണ്ട് എസ് ചൈതന്യ. ഷെജുലിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും ഇരകള്‍ക്ക് രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ ജനുവരി 24ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോലിസ് സബ്ഇന്‍സ്‌പെക്ടര്‍ ഷെജുലിനെതിരേയുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും ഉടന്‍ ഫലം അറിയാമെന്നും എസ് ചൈതന്യ പറഞ്ഞു.നിരപരാധികളായ മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവം മനുഷ്യാവകാശലംഘനമാണെന്ന് എംഎസ്എച്ച്ആര്‍സി ആക്ടിങ് ചെയര്‍പേഴ്‌സണ്‍ എംഎ സെയ്ദ് നിരീക്ഷിച്ചിരുന്നു.
കലാപാസൂത്രണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് കാട്ടി 2016 മാര്‍ച്ച് 30നാണ് ഇര്‍ഫാന്‍ റഹ്മാന്‍ ഖാന്‍, അര്‍ബാസ് റഹ്മാന്‍ ഖാന്‍, മുഹ്‌സിന്‍ യൂസഫ് ഖാന്‍, ശെയ്ഖ് മന്‍സൂര്‍ ശാഹിദ്, ശഹബാസ് ഖാന്‍ എന്നിവര്‍ക്കെതിരേ പോലിസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 മാര്‍ച്ച് 23ന് മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ മറവിലാണ് ഇവരെ ജല്‍ന പോലിസ് കസ്റ്റഡിയിലെടുത്തത്.
ഹോളി ആഘോഷത്തിനിടെ അക്രമി സംഘം പള്ളിയിലേക്ക് നിറക്കൂട്ടുകള്‍ എറിഞ്ഞതാണ് കലാപത്തിന് കാരണമായത്. തുടര്‍ന്ന് സംഭവത്തില്‍ സദര്‍ ബസാര്‍ പോലിസ് സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍, സംഭവത്തില്‍ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ കലാപം നടത്തിയെന്ന് കാണിച്ചു പോലിസ് കസ്റ്റഡിയിലെടുത്ത് എഫ്എആര്‍ ചുമത്തുകയായിരുന്നു.
ജല്‍ന പോലിസ് എസ്‌ഐ ശൈലേഷ് ശെജുല്‍ പ്രതികാര സ്വഭാവത്തോടെ തങ്ങളെ പിടികൂടുകയും കസ്റ്റഡിയില്‍ കടുത്ത മര്‍ദ്ദനത്തിനിരയാക്കുകയുമായിരുന്നു. തൊട്ടടുത്തദിവസം കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ യുവാക്കള്‍ക്ക് ക്രൂരമായി മര്‍ദനം ഏറ്റിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ റിപോര്‍ട്ടു നല്‍കുകയും ചെയ്തു. വിചാരണകള്‍ക്കു ശേഷം നിരപരാധികളെന്നു കണ്ട് കഴിഞ്ഞ 2017ലാണ് യുവാക്കളെ കോടതി വെറുതെവിട്ടത്.
കേസില്‍ യുവാക്കളെ അന്യായമായി അറസ്റ്റുചെയ്തതിനും കള്ളക്കേസില്‍ കുടുക്കിയതിനും ക്രൂരമായി പീഡിപ്പിച്ചതിനും എസ്എയ്‌ക്കെതിരേ ജല്‍ന ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലിസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല വിഷയത്തില്‍ ശെജുലിനെതിരേ യാതൊരുവിധ നടപടികള്‍ എടുക്കുകയും ചെയ്തില്ല. തുടര്‍ന്നാണ് വിഷയം മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്നത്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എന്‍സിഎച്ച്ആര്‍ഒ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ നിയമപോരാട്ടമാണ് യുവാക്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനും പോലിസ് ഓഫിസര്‍ക്കെതിരേ നടപടി എടുക്കുന്നതിലേക്കും നയിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















