ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ബിയോണ്‍ ഫോര്‍ച്യുനും ഭാര്യയും ഇസ് ലാം സ്വീകരിച്ചു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ബിയോണ്‍ ഫോര്‍ച്യുനും ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേരെന്ന് സുഹൃത്ത് പങ്കുവച്ച വാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ താരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാം സ്വീകരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററാണ് ബിയോണ്‍. 2011 ജനുവരിയില്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം സ്വീകരിച്ചിരുന്നു. വലീദ് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
ഇസ് ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ ഫോര്‍ച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ് പങ്കുവച്ചത്. താരം ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്. 'വിശുദ്ധ റമദാനിലെ കഴിഞ്ഞ രാത്രി ബിയോണ്‍ ശഹാദത്ത് ചൊല്ലി. അല്ലാഹുവിന് സ്തുതി. ഇമാദ് എന്ന പേരാണ് അദ്ദേഹം തിരഞ്ഞെടുത്തത്. നിങ്ങളില്‍ അഭിമാനം' - എന്നാണ് അവര്‍ കുറിച്ചത്.
2019 സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ബിയോണ്‍. ടി20യില്‍ ഇന്ത്യയ്ക്കെതിരേയായിരുന്നു അരങ്ങേറ്റം.
South African cricketer Bjorn Fortuin accepts Islam
RELATED STORIES
പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീ; നാളെ...
10 Aug 2022 12:02 PM GMT'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്ക് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍...
10 Aug 2022 11:55 AM GMTവധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍
10 Aug 2022 11:33 AM GMTഅട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍
10 Aug 2022 10:03 AM GMTഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം
10 Aug 2022 9:22 AM GMTഎസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം
10 Aug 2022 9:14 AM GMT