കോട്ടയത്ത് മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊന്നു; പിതാവിന് ഗുരുതര പരിക്ക്
തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ് (70) മരിച്ചത്. സംഭവത്തില്‍ 52കാരനായ മകന് തമ്പിയെ പോലിസ് അറസ്റ്റു ചെയ്തു.
കോട്ടയം: കോട്ടയത്ത് മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ് (70) മരിച്ചത്. സംഭവത്തില്‍ 52കാരനായ മകന് തമ്പിയെ പോലിസ് അറസ്റ്റു ചെയ്തു. തടയാന്‍ ചെന്ന പിതാവിനും പരുക്കുണ്ട്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവ് തമ്പി(74)യെയും മകന് ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു.
പരിക്കേറ്റ സുശീലയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് സുശീല മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യത്തിന് അടിമയായ ബിജു വീട്ടിലെത്തി വഴക്ക് പതിവാക്കിയിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം ജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്ഐടി ശ്രീജിത്ത്, സി ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവ സ്ഥലത്തെത്തി. വെസ്റ്റ് എസ്ഐടി ശ്രീജിത്ത്, സി ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവ സ്ഥലത്തെത്തി.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT