Sub Lead

മുന്‍ അറ്റോര്‍ണി ജനറലും പ്രമുഖ അഭിഭാഷകനുമായ സോളി സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ അറ്റോര്‍ണി ജനറലും പ്രമുഖ അഭിഭാഷകനുമായ സോളി സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മികച്ച നിയമജ്ഞരില്‍ ഒരാളും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് മരണം. മുതിര്‍ന്ന അഭിഭാഷകനും പത്മവിഭൂഷണ്‍ ജേതാവുവുമായ സോളി സൊറാബ്ജി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സോളി ജഹാംഗീര്‍ സൊറാബ്ജി 1930 ല്‍ മുംബൈയിലാണ് ജനിച്ചത്. 1953ല്‍ ബോംബെ ഹൈക്കോടതിയില്‍ നിയമ പരിശീലനം ആരംഭിച്ചു. 1971 ല്‍ അദ്ദേഹത്തെ സുപ്രിം കോടതി സീനിയര്‍ കോണ്‍സലായി നിയമിച്ചു. ആദ്യം 1989 മുതല്‍ 90 വരെയും 1998 മുതല്‍ 2004 വരെയും അദ്ദേഹം അറ്റോര്‍ണി ജനറലായി.

പ്രശസ്ത മനുഷ്യാവകാശ അഭിഭാഷകനാണ് സൊറാബ്ജി. 1997 ല്‍ നൈജീരിയയിലെ പ്രത്യേക ദൂതനായി യുഎന്‍ അദ്ദേഹത്തെ നിയമിച്ചു. ഇതേത്തുടര്‍ന്ന്, 1998 മുതല്‍ 2004 വരെ മനുഷ്യാവകാശങ്ങളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായുള്ള യുഎന്‍-സബ് കമ്മീഷന്‍ അംഗവും പിന്നീട് ചെയര്‍മാനുമായി. വിവേചനം തടയുന്നതിനും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ഉപ കമ്മീഷനിലെ അംഗമാണ് അദ്ദേഹം. 1998. 2000 മുതല്‍ 2006 വരെ ഹേഗിലെ സ്ഥിരം കോടതി വ്യവഹാരത്തില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിരവധി കേസുകളില്‍ സൊറാബ്ജി ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രസ് സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍(1976), ദി എമര്‍ജന്‍സി, സെന്‍സര്‍ഷിപ്പ് ആന്റ് പ്രസ് ഇന്‍ ഇന്ത്യ 1975-77 (1977) എന്നിവ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ച് 2002 മാര്‍ച്ചില്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചു.

Soli Sorabjee, Former Attorney General, Dies Of COVID-19

Next Story

RELATED STORIES

Share it