Sub Lead

സ്‌കൈ ഡൈനിങ്ങിനിടെ അഞ്ച് പേര്‍ ക്രെയ്‌നില്‍ കുടുങ്ങി

സ്‌കൈ ഡൈനിങ്ങിനിടെ അഞ്ച് പേര്‍ ക്രെയ്‌നില്‍ കുടുങ്ങി
X

ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികള്‍ ആകാശത്ത് കുടുങ്ങി. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം. ക്രെയ്ന്‍ ഉപയോഗിച്ച് ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്ളാറ്റ്ഫോമില്‍ ആളുകളെ ആകാശത്ത് കൊണ്ടുപോയി അവിടെ വച്ച് ഭക്ഷണം നല്‍കുന്നതാണ് സ്‌കൈ ഡൈനിങ്. ക്രെയ്ന്‍ തകരാറില്‍ ആയതിനാലാണ് ആളുകള്‍ ആകാശത്ത് കുടുങ്ങിയത്. ക്രെയ്‌നിന്റെ തകരാറുകള്‍ പരിഹരിച്ച് അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Next Story

RELATED STORIES

Share it