Sub Lead

ഇവരാണ് കഠ്‌വയിലെ ആ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയവര്‍

ജമ്മുവില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളില്‍ ആറു പേര്‍ കുറ്റക്കാരാണെന്ന് പഠാന്‍കോട്ടിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. ഏഴാമനായ വിശാല്‍ ജംഗ്രോത്ര എന്ന പ്രതിയെ വെറുതെവിട്ടു. പ്രധാന ആസൂത്രകന്‍ സന്‍ജി റാമിന്റെ മരുമകനെ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ വിചാരണ നടത്തിയിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട ഏഴ് പേരും അവരുടെ കുറ്റങ്ങളും ഇങ്ങനെ:

ഇവരാണ് കഠ്‌വയിലെ ആ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയവര്‍
X

പഠാന്‍കോട്ട്: ജമ്മുവില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളില്‍ ആറു പേര്‍ കുറ്റക്കാരാണെന്ന് പഠാന്‍കോട്ടിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. ഏഴാമനായ വിശാല്‍ ജംഗ്രോത്ര എന്ന പ്രതിയെ വെറുതെവിട്ടു.

പ്രധാന ആസൂത്രകന്‍ സന്‍ജി റാമിന്റെ മരുമകനെ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ വിചാരണ നടത്തിയിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട ഏഴ് പേരും അവരുടെ കുറ്റങ്ങളും ഇങ്ങനെ:

(ജുമ്മു കശ്മീരില്‍ ഇന്ത്യന്‍ പീനല്‍ കോഡ് ബാധകമല്ല. പകരം ഐപിസിക്ക് സമാനമായ രണ്‍ബീര്‍ പീനല്‍ കോഡാണ്(ആര്‍പിസി) സംസ്ഥാനത്തു പിന്തുടരുന്നത്. ആര്‍പിസിയിലെ 120-ബി(ഗൂഢാലോചന), 363(തട്ടിക്കൊണ്ടുപോകല്‍), 343(തെറ്റായി തടവില്‍ പാര്‍പ്പിക്കല്‍), 376ഡി(കൂട്ട ബലാല്‍സംഗം), 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കല്‍) വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സന്‍ജി റാം

മുഖ്യ ആസൂത്രകന്‍, മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍, പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗത്തിനിരയാക്കിയ ക്ഷേത്രത്തിലെ പൂജാരി.

പങ്ക്: നാടോടികളായ ബക്കര്‍വാലുകളെ പ്രദേശത്തു നിന്ന് ഓടിക്കാനുള്ള തന്ത്രത്തിന്റെ ശില്‍പ്പി. കുറ്റം ചെയ്യാന്‍ മറ്റു പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. കൃത്യം മറച്ചുവയക്കാന്‍ പോലിസുകാര്‍ക്ക് നല്‍കാനുള്ള പണം ഏര്‍പ്പാടാക്കി

വിധി: ആര്‍പിസി 120-ബി, 302, 376ഡി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തു.

വിശാല്‍ ജംഗോത്ര എന്ന ശമ്മ

സന്‍ജിറാമിന്റെ മകന്‍, യുപി മിറാപൂരിലെ ആകാന്‍ശ കോളജില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥി

പങ്ക്: പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. കൊലപാതക സമയത്ത് സംഭവസ്ഥലത്ത് സാന്നിധ്യം

വിധി: വെറുതെ വിട്ടു

എസ്പിഒ ദീപക് കജൂരിയ



ഹീരാനഗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍, തുടക്കം മൂതല്‍ സന്‍ജി റാമുമൊത്ത് ഗൂഡാലോചനയില്‍ പങ്കാളി

പങ്ക്: കൃത്യം ആസൂത്രണം ചെയ്യുന്നതിലും കേസ് മൂടിവയ്ക്കുന്നതിലും സന്‍ജി റാമിനെ സഹായിച്ചു. പരീക്ഷ പാസാകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ പ്രേരിപ്പിച്ചു. ഇരയ്ക്ക് മയക്കു മരുന്ന് നല്‍കുകയും കൂട്ടബലാല്‍സംഗത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഇരയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു.

വിധി: ആര്‍പിസി 302, 376ഡി വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

എസ്പിഒ സുരീന്ദര്‍ കുമാര്‍

ഹിരാനനഗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍.

പങ്ക്: ഖജൂരിയയുടെ ഗൂഢാലോചനയില്‍ പങ്കാളിയായി. ക്ഷേത്രത്തിന് സമീപം ബക്കര്‍വാലുകളുടെ നീക്കത്തെക്കുറിച്ചും ഇരയുടെ സാഹചര്യത്തെക്കുറിച്ചും ഖജൂരിയക്ക് വിവരം നല്‍കി. കൃത്യം മറച്ചുവയ്ക്കുന്നതിലും പങ്ക്.

വിധി: ആര്‍പിസി 201 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി.

പര്‍വേശ് കുമാര്‍ എന്ന മന്നു

പ്രായപൂര്‍ത്തികാത്ത പ്രതിയുടെ സുഹൃത്ത്, തട്ടിക്കൊണ്ടു പോവും മുമ്പ് പ്രായപൂര്‍ത്തിയാവാത്ത പ്രതി ഇയാള്‍ക്ക് വിവരം നല്‍കി.

പങ്ക്: സന്‍ജിറാമിന്റെ നിര്‍ദേശ പ്രകാരം ഇരയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തില്‍ ബന്ധിച്ചു. ഇരയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രായപൂര്‍ത്തിയാകാത്ത പ്രതി പെണ്‍കുട്ടിയെ കൊല്ലുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു.

വിധി: ആര്‍പിസി 302, 376ഡി വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത

ഇരയുടെ മരണത്തെക്കുറിച്ച് തുടക്കത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍. ഗൂഢാലോചനയെക്കുറിച്ച് അറിവ്. കൃത്യം മറച്ചുവയ്ക്കാന്‍ കൈക്കൂലി വാങ്ങി.

പങ്ക്: സന്‍ജി റാമില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി കൃത്യം മറച്ചുവയ്ക്കാനും ഇരയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ വഴിതെറ്റിക്കാനും ശ്രമിച്ചു. ദത്തയും തിലക് രാജും ചേര്‍ന്ന് ചെളി, രക്തം, ശുക്ലം എന്നിവ നീക്കം ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഇരയുടെ വസത്രം കഴുകി. മറ്റു പ്രധാന തെളിവുകള്‍ പിടിച്ചെടുക്കാതിരിക്കുകയോ മറച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തു.

വിധി: ആര്‍പിസി 201 പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തി.

ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്

അന്വേഷണ സംഘത്തിലും ഇരയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയ സംഘത്തിലും ഉള്‍പ്പെട്ടയാള്‍. കൃത്യം മറച്ചുവയ്ക്കാന്‍ സന്‍ജി റാമിനും എസ്‌ഐ ദത്തയ്ക്കും ഇടയില്‍ പ്രവര്‍ത്തിച്ചയാള്‍.

പങ്ക്: സന്‍ജി റാമില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങി സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയ്ക്കു നല്‍കി. ഇരയുടെ വസ്ത്രം കഴുകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു.

വിധി: ആര്‍പിസി 201ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തി.

Next Story

RELATED STORIES

Share it