Sub Lead

സൗദിയില്‍ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി

സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍ നിന്നും തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്‌റ്റേഷന്‍ വാങ്ങണം

സൗദിയില്‍ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി
X

റിയാദ്: സൗദിയില്‍ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി.വിദേശത്ത് നിന്നു തന്നെ ഓണ്‍ലൈന്‍ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍ നിന്നും തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്‌റ്റേഷന്‍ വാങ്ങണം. ഇതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശ കാര്യ മന്ത്രാലത്തിന്റെ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതു പൂര്‍ത്തിയാക്കിയാല്‍ സൗദിയില്‍ ബിസിനസിനുള്ള ലൈസന്‍സ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം. ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലുണ്ട്. മൂന്നാമത്തെ ഘട്ടം സിആര്‍ അഥവാ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികള്‍ അവസാനിക്കും. പുതിയ സേവനത്തിലൂടെ നിക്ഷേപകര്‍ നേരത്തെ നേരിട്ടിരുന്ന വെല്ലുവിളികളും മറികടക്കാം. പുതിയ സേവനത്തെ സംബന്ധിച്ച് വിവിധ ഭാഷകളില്‍ മാര്‍ക്കറ്റിങ് കാംപയിന്‍ നടത്തുമെന്നും സൗദി ബിസിനസ് മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it