Sub Lead

അട്ടപ്പാടിയില്‍ അരിവാള്‍ രോഗികള്‍ ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം

അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളര്‍ച്ച രോഗികളാണ്. ആദിവാസി ഊരുകളില്‍ 200 ഓളം പേര്‍ക്ക് അരിവാള്‍ രോഗമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. രണ്ടായിരത്തോളം പേര്‍ ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണ്

അട്ടപ്പാടിയില്‍ അരിവാള്‍ രോഗികള്‍ ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം
X

അഗളി: അട്ടപ്പാടിയിലെ അരിവാള്‍ രോഗം ഉള്ള ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. അരിവാള്‍ രോഗികള്‍ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളര്‍ച്ച രോഗികളാണ്. ആദിവാസി ഊരുകളില്‍ 200 ഓളം പേര്‍ക്ക് അരിവാള്‍ രോഗമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. രണ്ടായിരത്തോളം പേര്‍ ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണ്. അട്ടപ്പാടിയിലെ ആദിവാസികളില്‍ 80 ശതമാനവും പോഷകാഹാരക്കുറവ് മൂലം അനീമിയ ബാധിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അനീമിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.


അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉള്‍പ്പെടെ ബഹുതല പ്രവര്‍ത്തനം അനിവാര്യമാണ്. ഈരോഗത്തിന് ലോകത്തെവിടെയും മരുന്ന കണ്ടു രപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം. പ്രശ്‌നത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന ആരോഗ്യവകുപ്പിലെ വിദഗ്ധര്‍ അടുത്തദിവസം അട്ടപ്പാടിയിലെത്തും. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതി രൂപീകരിക്കും. സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചവര്‍ക്ക് ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള ശേഷി നന്നേ കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉപദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it