- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയിൽ: യുഡിഎഫിനെ പ്രതിരോധത്തിലാക്കി ശശി തരൂർ; പദ്ധതിക്കെതിരായ എംപിമാരുടെ കത്തിൽ ഒപ്പുവെച്ചില്ല
കെ റയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

ന്യൂഡൽഹി: കെ റെയിലിനെതിരേ യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ എംപി ഒപ്പുവെച്ചില്ല. യുഡിഎഫിന്റെ 18 എം.പിമാരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. പുതുച്ചേരി എംപി വി വൈദ്യലിംഗവും നിവേദനത്തിൽ ഒപ്പുവെച്ചു. നിവേദനം നൽകിയ എംപിമാരുമായി ബുധനാഴ്ച റെയിൽവേ മന്ത്രി കൂടിക്കാഴ്ച നടത്തും.
കെ റയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി യുഡിഎഫ് എംപിമാർ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. റെയിൽ നടപ്പിലാക്കരുതെന്നുള്ള ഒരു കത്തും എംപിമാർ കൈമാറി. ഈ കത്തിൽ ശശി തരൂർ ഒപ്പുവെച്ചിട്ടില്ല.
കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരും പുതുച്ചേരി എംപി വി വൈദ്യലിംഗവുമാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കെ റയിൽ പോലുള്ള പദ്ധതികൾ അനിവാര്യമെന്ന നിലപാടാണ് ശശി തരൂർ നേരത്തേ തന്നെ സ്വീകരിച്ചിരുന്നത്. ഇതിന്റെ തുടർച്ചയായാണ് ശശി തരൂർ കത്തിൽ ഒപ്പുവെക്കാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കത്തുനൽകിയ എംപിമാരുമായി ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് റയിൽവെ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നിവേദനത്തിൽ ഒപ്പുവെക്കാനായി എംപിമാർ തരൂരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. എന്തുകൊണ്ടാണ് തരൂർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മറ്റ് എംപിമാർക്കും അറിയില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















