Sub Lead

ശരീഅത്ത് സംരക്ഷണം: രാജ്യത്തിനു മാതൃകയായി കര്‍ണാടക

അമീറെ ശരീഅയുടെ കീഴില്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ട്. പത്തോളം പ്രമുഖ സംഘടനകള്‍ വിഭാഗീയതകള്‍ക്കതീതമായി പ്രക്ഷോഭ രംഗത്ത്. അണിയറയില്‍ നേതൃപരമായ പങ്കുവഹിച്ച് പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും

ശരീഅത്ത് സംരക്ഷണം: രാജ്യത്തിനു മാതൃകയായി കര്‍ണാടക
X

പിസി അബ്ദുല്ല

മംഗളൂരു: ബിജെപി ഭരണ കൂടത്തിന്‍റെയും ജുഡീഷ്യറിയുടെയും ശരീഅത്ത് നിരാസത്തിനെതിരേ കര്‍ണാടകയില്‍ ഉരുത്തിരിയുന്നത് രാജ്യത്തിനു തന്നെ മാതൃകയായ സമുദായ ഐക്യവും മുന്നേറ്റവും. അമീറെ ശരീഅ: എന്ന കൂട്ടായ്മയുടെ കീഴില്‍ മുസ്‌ലിം സമുദായത്തിന്‍റെ ഒറ്റക്കെട്ടായ രംഗ പ്രവേശം പുതിയ ചരിത്രമാവുകയാണ്.

കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്കും നാളത്തെ ഹർത്താൽ അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് അമീറെ ശരീഅ:യാണ്. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചത് സംഘടനയുടെ കീഴിലാണ്.

കര്‍ണാടക, അമീറെ ശരീഫില്‍ എല്ലാ ജമാത്തുകളും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ രണ്ടു വിഭാഗങ്ങളും, അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി, സുന്നത്ത് ജമാഅത്ത്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ തുടങ്ങിയ പത്തോളം പ്രധാന സംഘടനകൾ ഉള്‍പ്പെടുന്നു.

എല്ലാ സംഘടനകളുടെയും ആഹ്വാന പ്രകാരമാണ് നാളത്തെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എല്ലാ കട കമ്പോളങ്ങളും അടച്ചിടും. വാഹന ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിക്കില്ല. സ്വയംപ്രേരിതമായി ഹര്‍ത്താലില്‍ പങ്കെടുക്കാനണ് ആഹ്വാനം.

മൗലാനാ സഹീര്‍ അഹമ്മദ് റഷാദിയാണ് അമീറെ ശരീഅ:യുടെ ചെയര്‍മാന്‍. ഇന്നു നടന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ എസ്ഡിപിഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയേറ്റ് അംഗവുമായ അബ്ദുല്‍ ഹന്നാന്‍, പോപുലര്‍ ഫ്രണ്ട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി നാസിര്‍ പാഷ അടക്കമുള്ളവര്‍ പങ്കെടുത്തു.

കര്‍ണാടക ഹെെക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയിൽ അപ്പീല്‍ നല്‍കിയതിനു പിന്നാലെയാണ് പ്രത്യക്ഷ പ്രതിഷേധവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തിയത്. ഹിജാബ് വിലക്ക് ശരി വച്ച കര്‍ണാടക ഹെെക്കോടതി വിധി മൗലികാവകാശ ലംഘനമെന്നതിലുപരി ശരീഅത്ത് വിരുദ്ധമാണെന്നാണ് പൊതു വിലയിരുത്തല്‍.

Next Story

RELATED STORIES

Share it