കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ ആക്രമണം; 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്ക്

കൊല്ലം: എസ് എൻ കോളേജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം. 14 പ്രവർത്തകർക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു. സാരമായി പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.
കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു. മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഇവർ ആരോപിച്ചു.
അതേസമയം പത്തനംതിട്ട അടൂർ ഐഎച്ച്ആർഡി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സമരം നടത്തുകയാണ്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് സമരം. കോളേജിന്റെ ഗേറ്റിൽ പ്രിൻസിപ്പലിന്റെ കോലം തൂക്കിയിട്ടു. കോളേജിലെ മോഡൽ പരീക്ഷ സമരക്കാർ തടഞ്ഞെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയിരുന്നു. എ ഐ എസ് എഫ് നേതൃത്വത്തിലുള്ള പാനലാണ് കോളേജിൽ ജയിച്ചത്. ഇതിന് പിന്നാലെയാണ് സമരം.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT