Sub Lead

ഇസ്രായേല്‍ സൈന്യം പിന്നാലെ ഓടി; കുഞ്ഞ് റയ്യാന്‍ ഭയന്ന് മരിച്ചു

കുഞ്ഞ് റയ്യാന്റെ മരണം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ കനത്ത പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. കുട്ടിയെ ഉടന്‍ ബെയ്ത് ജല ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇസ്രായേല്‍ സൈന്യം പിന്നാലെ ഓടി; കുഞ്ഞ് റയ്യാന്‍ ഭയന്ന് മരിച്ചു
X

ജറൂസലം: ബെത്‌ലഹേമിലെ ടുക് ഗ്രാമത്തില്‍ ഇസ്രായേല്‍ സൈനികരില്‍ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ഏഴ് വയസ്സുകാരനായ ഫലസ്തീന്‍ ബാലന്‍ ഭയന്ന് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റയ്യാന്‍ സുലൈമാന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കുഞ്ഞ് റയ്യാന്റെ മരണം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ കനത്ത പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. കുട്ടിയെ ഉടന്‍ ബെയ്ത് ജല ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബെത്‌ലഹേം ജില്ലയിലെ അല്‍ഖന്‍സ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന റയ്യാന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇസ്രായേല്‍ സൈന്യം പിന്തുടരുകയായിരുന്നു.

കുട്ടി വീണാണ് മരിച്ചതെന്ന് പലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞെങ്കിലും ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് അമ്മാവനെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് തങ്ങളുടെ രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ തഖൂഅ് പട്ടണത്തിലെ വീട്ടിലേക്ക് സൈന്യം വ്യാഴാഴ്ച അതിക്രമിച്ച് കയറിയതായി റയ്യാന്റെ കുടുംബം പറഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം സ്‌കൂളില്‍നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ അധിനിവേശ സൈന്യം പിന്തുടര്‍ന്നു. ഭയത്താല്‍ മരിക്കുന്നതുവരെ സൈനികരിലൊരാള്‍ റയ്യാന്റെ പിന്നാലെ ഓടിയതായി പിതാവ് യാസിര്‍ പറഞ്ഞു.

'റയ്യന്റെ പിതാവ് വാതില്‍ തുറന്ന് പട്ടാളക്കാര്‍ അകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഒരു ബഹളവും നിലവിളിയും ഉണ്ടായി. ഭയന്ന് റയ്യാന്‍ കുഴഞ്ഞുവീഴുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു'- റയ്യാന്റെ അമ്മാവന്‍ മുഹമ്മദ് പറഞ്ഞു. കുഞ്ഞ് റയ്യാന്‍ മരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രവും അടിയന്തരവുമായ അന്വേഷണം നടത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു.

ബൈത്ത് ജാല സര്‍ക്കാര്‍ ആശുപത്രയിലേക്ക് പ്രവേശിപ്പിച്ച ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും ജുമുഅ നമസ്‌കാരനന്തരം മൃതദേഹം സംസ്‌കരിക്കുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അധിനിവേശ സൈന്യത്തിന്റെ നപടികളെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സംഭവം ഇസ്രായേല്‍ സൈന്യം അന്വേഷിച്ച് വരികയാണെന്ന് ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.

അതിനിടെ,ഭയന്നോടുന്നതിനിടെ ഉയരത്തില്‍ നിന്നു വീഴുകയായിരുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it