Sub Lead

പ്രതിഷേധങ്ങള്‍ക്കിടെ കൊവിഷീല്‍ഡ് വാക്‌സിന് നൂറ് രൂപ കുറച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രതിഷേധങ്ങള്‍ക്കിടെ കൊവിഷീല്‍ഡ് വാക്‌സിന് നൂറ് രൂപ കുറച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
X

ന്യൂഡല്‍ഹി: വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനങ്ങള്‍ക്കു വില്‍പ്പന നടത്തുന്ന കൊവിഷില്‍ഡ് വാക്സിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡിനു 400 രൂപയില്‍ നിന്ന് 100 രൂപ കുറയ്ക്കുന്നതായി സിഇഒ അദാര്‍ പുനെവാല ട്വിറ്ററീലൂടെ അറിയിച്ചു. ഇതോടെ കൊവിഷീല്‍ഡ് ഒരു ഡോസിന് 300 രൂപയായി കുറഞ്ഞു.

നേരത്തെ രാജ്യത്തെ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ 1200 രൂപയ്ക്കുമാണ് നല്‍കുകയെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് കൊവിഷീല്‍ഡ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്.

Serum Institute reduces Covishield price for states from Rs 400 to Rs 300 per dose

Next Story

RELATED STORIES

Share it