Sub Lead

രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍: വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍:   വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
X

ന്യൂഡല്‍ഹി: രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ 'കൊവിഷീല്‍ഡ്' 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.

73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ലഭ്യത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ട്വീറ്റില്‍ വ്യക്തമാക്കി.

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

Next Story

RELATED STORIES

Share it