Sub Lead

വ്യാപാരിയില്‍ നിന്ന് പിടികൂടിയത് അലമാരകള്‍ നിറയെ നോട്ടുകെട്ടുകളും മൂന്ന് നോട്ടെണ്ണെല്‍ യന്ത്രങ്ങളും

ഇയാളുടെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 150 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്

വ്യാപാരിയില്‍ നിന്ന് പിടികൂടിയത് അലമാരകള്‍ നിറയെ നോട്ടുകെട്ടുകളും മൂന്ന് നോട്ടെണ്ണെല്‍ യന്ത്രങ്ങളും
X

ലഖ്‌നൗ: വ്യാപാരിയില്‍ നിന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് രണ്ട് വലിയ അലമാരകള്‍ നിറയെ നോട്ടുകെട്ടുകളും മൂന്ന് നോട്ടെണ്ണെല്‍ യന്ത്രങ്ങളും. കാണ്‍പൂരിലെ പിയൂഷ് ജെയിന്‍ എന്ന വ്യാപാരിയുടെ വീട്ടില്‍ നിന്നാണ് കണക്കില്‍ പെടാത്ത കോടികള്‍ കണ്ടത്തിയത്. ഇയാളുടെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 150 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. പിയൂഷ് ജെയിനിന്റെ കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നിന്നും കാണ്‍പൂരിലെ വസതിയില്‍ നിന്നുമാണ് പണം പിടികൂടിയത്.

വീട്ടില്‍ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളില്‍ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടികൂടി. വീടിന് പുറമേ ഓഫിസിലും കോള്‍ഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലും പരിശോധന തുടരുകയാണ്. ഇയാളുടെ ഉടമസ്ഥതയില്‍ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിന്‍.

ഇയാളുടെ സഹോദരന്‍ പമ്മി ജെയിന്‍ മുതിര്‍ന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി യതൊരു ബന്ധവുമില്ലെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. റെയ്ഡ് പകപോക്കലാണ് എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it