Sub Lead

ഗുജറാത്ത് വംശഹത്യാ കേസുകളിലെ സാക്ഷികളുടെയും അഭിഭാഷകരുടെയും സുരക്ഷ പിന്‍വലിച്ച് ബിജെപി സര്‍ക്കാര്‍

ഗുജറാത്ത് വംശഹത്യാ കേസുകളിലെ സാക്ഷികളുടെയും അഭിഭാഷകരുടെയും സുരക്ഷ പിന്‍വലിച്ച് ബിജെപി സര്‍ക്കാര്‍
X

അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തിലുണ്ടായ മുസ് ലിം വിരുദ്ധ വംശഹത്യയിലെ പ്രധാന കേസുകളില്‍ ഉള്‍പ്പെട്ട സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും മുന്‍ ജഡ്ജിക്കും നല്‍കിയ സുരക്ഷാ പരിരക്ഷ പിന്‍വലിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. സാക്ഷികളും അഭിഭാഷകരും ജഡ്ജിമാരും ഉള്‍പ്പെടെ 130ഓളം പേര്‍ക്ക് സുപ്രീം കോടതി രൂപീകരിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 15 വര്‍ഷത്തിലേറെയായി നല്‍കിയിരുന്ന പോലിസ് സംരക്ഷണമാണ് പിന്‍വലിക്കുന്നത്. നൂറോളം മുസ് ലിംകളെ കൊലപ്പെടുത്തിയ നരോദപാട്യ കൂട്ടക്കൊല, കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 35 പേരെ ജീവനോടെ ചുട്ടുകൊന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല തുടങ്ങിയ കേസുകളിലെ സാക്ഷികളുടെ സുരക്ഷയാണ് പിന്‍വലിക്കുന്നത്.

സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) നിന്നുള്ള എകെ മല്‍ഹോത്ര അവലോകനം നടത്തി വ്യക്തികള്‍ക്ക് ഭീഷണിയില്ലെന്ന നിഗമനത്തിലെത്തിയാണ് സുരക്ഷ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ആരുംതന്നെ ഭീഷണിയോ ആക്രമണമോ നേരിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയാ ജാഫ്രിക്ക് സാക്ഷി സംരക്ഷണം തുടരുന്നുണ്ട്. പോലിസ് സുരക്ഷ പിന്‍വലിച്ചതോടെ സാക്ഷികള്‍ ആശങ്കയിലാണ്. പ്രത്യേകിച്ച് നരോദ പാട്യ കലാപക്കേസിലെ സാക്ഷിയായ ഫരീദാ ഷെയ്ഖിനെ പോലെയുള്ളവര്‍ പോലിസ് സംരക്ഷണം നഷ്ടപ്പെട്ടതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 'മറ്റു പല സാക്ഷികള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്. നിരവധി പ്രതികള്‍ ഇപ്പോഴും പുറത്തായതിനാല്‍ ഞങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് ഇപ്പോഴും ഞങ്ങളെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഫരീദ ഷെയ്ഖ് പറഞ്ഞു.

Next Story

RELATED STORIES

Share it