എസ്ഡിടിയു സംസ്ഥാന ഓഫിസ് ആലുവയില്‍ ഉദ്ഘാടനം ചെയ്തു ; പരമ്പരാഗത ട്രേഡ് യൂനിയനുകള്‍ കോര്‍പ്പറേറ്റ് ദാസന്‍ന്മാരായി മാറുന്നു: എ വാസു
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും ശമ്പളവും, വേതനവും വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഓട്ടോടാക്സി നിരക്ക് വര്‍ധനവ് തത്വത്തില്‍ അംഗികരിച്ചുവെങ്കിലും നടപ്പിലാക്കാന്‍ കാണിക്കുന്ന അമാന്തവും, ട്രേഡ് യൂനിയനുകളുടെ മൗനവും പ്രതിഷേധാര്‍ഹമാണ്

ആലുവ : തൊഴിലാളി വര്‍ഗ്ഗ അവകാശ സംരക്ഷകരായി ഉദയം ചെയ്ത പരമ്പരാഗത ട്രേഡ് യൂനിയനുകള്‍ കോര്‍പ്പറേറ്റ് ദാസന് മാരായി മാറുകയും തൊഴിലാളി വര്‍ഗ്ഗത്തെ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു)സംസ്ഥാന പ്രസിഡന്റ് എ വാസു.ഈ സാഹചര്യത്തിലാണ് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്റെ പിറവി. ചുരുങ്ങിയ കാലം കൊണ്ട് തൊഴിലാളികള്‍ക്കിടയില്‍ എസ്ഡിടിയു നേടിയ സ്വീകര്യതയുടെ അടയാളപ്പെടുത്തലാണ് വ്യാവസായ നഗരമായ എറണാകുളത്ത് ആലുവയില്‍ യൂനിയന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്നും എ വാസു പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും ശമ്പളവും, വേതനവും വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഓട്ടോടാക്സി നിരക്ക് വര്‍ധനവ് തത്വത്തില്‍ അംഗികരിച്ചുവെങ്കിലും നടപ്പിലാക്കാന്‍ കാണിക്കുന്ന അമാന്തവും, ട്രേഡ് യൂനിയനുകളുടെ മൗനവും പ്രതിഷേധാര്‍ഹമാണ്. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിടിയു രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മൊയ്തീന് അധ്യക്ഷത വഹിച്ചു.എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സക്രട്ടറി റോയി അറക്കല്‍, എസ്ഡിടിയു സംസ്ഥാന നേതാക്കളായ ഖാജ ഹുസൈന്, ഫസല്‍ റഹ്മാന്, ജലീല്‍ കരമന,എസ്ഡിപി ഐ ജില്ല പ്രസിഡന്റ് വി കെ ഷൗക്കത്തലി ,സുധീര്‍ ഏലൂര്‍ക്കര സംസാരിച്ചു. എസ്ഡിടിയു സംസ്ഥാന ജനറല്‍ സക്രട്ടറി നൗഷാദ് മംഗലശ്ശേരി സ്വാഗതവും ജില്ല പ്രസിഡന്റ് റഷീദ് എടയപ്പുറം നന്ദിയും പറഞ്ഞു
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT