Sub Lead

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്റ്റീല്‍ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്റ്റീല്‍ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

മുഴപ്പിലങ്ങാട് (കണ്ണൂര്‍): എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്റ്റീല്‍ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകരായ മുഴപ്പിലങ്ങാട് യൂത്തിലെ പ്രജീഷ് എന്ന മുത്തു, മൂര്‍ക്കോത്ത് മുക്കിലെ ഷിന്റോ സുരേഷ്, മഠത്തുംഭാഗത്തെ ദിലീപ് പാറായി എന്നിവരെയാണ് എടക്കാട് എസ്‌ഐ എം വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്നു രാവിലെ ആറുമണിക്ക് ശേഷമാണ് ബോംബേറുണ്ടായത്. മുഴപ്പിലങ്ങാട് ശ്രീകുരുംബ ക്ഷേത്ര താലപ്പൊലി മഹോല്‍സവത്തിനിടെയാണ് പ്രതികള്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ ചെറിയ വരാന്തയുടെ ടൈല്‍സ് തറയിലാണ് ബോംബ് പതിച്ചത്. വീട്ടിന്റെ ചുവരിനും ടൈല്‍സിനും കേട് പാട് പറ്റിയിട്ടുണ്ട്. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റിയിട്ടുണ്ട്. നേരത്തെയും പ്രജീഷ് എന്ന മുത്തു സിറാജിന് നേരെ വധ ഭീഷണി മുഴക്കുകയും കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ എടക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it