Sub Lead

വികസന കാര്യങ്ങളിലെ തെക്ക്-വടക്ക് വിവേചനം അവസാനിപ്പിക്കണം: റോയ് അറയ്ക്കല്‍

വികസന കാര്യങ്ങളിലെ തെക്ക്-വടക്ക് വിവേചനം അവസാനിപ്പിക്കണം: റോയ് അറയ്ക്കല്‍
X

താനൂര്‍: കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തെക്കിനിത്ര വടക്കിനിത്ര എന്ന നിലപാടുകളും വിവേചനവും മുന്നണികള്‍ മാറ്റണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും വ്യവസായിക രംഗത്തും എന്തെല്ലാം രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെങ്കിലും അത് മലബാറിലെ ജില്ലകള്‍ക്ക് കൂടി ലഭിക്കത്തക്ക രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ അധികാരികളും ജനപ്രതിനിധികളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മുന്നണികളുടെ മലബാറിനോടുള്ള അവഗണന യാദൃശ്ചികമല്ല' എന്ന തലക്കെട്ടില്‍ എസ്ഡിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി താനൂര്‍ മണ്ഡലം കമ്മിറ്റി മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ മാര്‍ച്ച് മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലിസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ് ഹസ്സന്‍ ചീയാനൂര്‍, മണ്ഡലം സെക്രട്ടറി ഫിറോസ് ഖാന്‍, എം ടി അബ്ദുര്‍റഹ്മാന്‍, എം മൊയ്തീന്‍കുട്ടി സംസാരിച്ചു. ടിവി ഉമര്‍ കോയ, കുഞ്ഞിപോക്കര്‍ അരീക്കാട്, അഷ്‌റഫ് ഫെയ്മസ്, ബി പി ഷെഫീഖ് നേതൃത്വം നല്‍കി. മലബാറിനോടും മലപ്പുറത്തോടുമുള്ള വിവേചനവും അവഗണനയും അവസാനിപ്പിച്ച് സമഗ്ര വികസനം കൊണ്ടുവരാന്‍ ജില്ലയുടെ ചുമതല കൂടിയുള്ള താനൂര്‍ എംഎല്‍എയും മന്ത്രിയുമായ വി അബ്ദുര്‍റഹ്മാന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസില്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.

Next Story

RELATED STORIES

Share it