Sub Lead

ലഹരി വ്യാപനത്തില്‍ സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് എസ്ഡിപിഐ

ലഹരി വ്യാപനത്തില്‍ സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് എസ്ഡിപിഐ
X

കണ്ണൂര്‍: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ലഹരി വ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗത തുടരുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ നാറാത്ത് പറഞ്ഞു. ലഹരിയുടെ പ്രഭവ കേന്ദ്രങ്ങള്‍ പോലിസിന് പോലും അജ്ഞാതമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്. പോലിസ്- എക്‌സൈസ് വകുപ്പുകളുടെ അനാസ്ഥ ലഹരി മാഫിയക്ക് വളക്കൂറാകുന്നുവെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ മുസ്തഫ നാറാത്ത് പറഞ്ഞു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ തന്നെ ലഹരി കച്ചവടത്തിന് നേതൃത്വം നല്‍കുന്നു എന്ന വാര്‍ത്ത സര്‍ക്കാരിന്റെ നിസ്സംഗതയെയാണ് സൂചിപ്പിക്കുന്നത്.

ഈയൊരു പശ്ചാത്തലത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 10 വരെ 'സര്‍ക്കാര്‍ നിസ്സംഗത വെടിയുക, ലഹരിയെ തുരത്താം, നാടിനെ രക്ഷിക്കാം' എന്ന പ്രമേയത്തില്‍ കാംപയിന് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ക്യാംപയിന്റെ ഭാഗമായി പൊതുജനങ്ങളെ ഉള്‍പ്പെടുത്തി പ്രാദേശിക ജാഗ്രത സമിതികള്‍ രൂപീകരിക്കും. ഹൗസ് ക്യാമ്പയിനുകള്‍, ലഘുലേഖ വിതരണം, ബോധവല്‍ക്കരണ പരിപാടികള്‍, പോസ്റ്റര്‍ പ്രചരണങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍, പ്രതിരോധ ശില്‍പ്പശാലകള്‍, ഹോട്ട്‌ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

നിയമപാലകര്‍ നിയമം കര്‍ക്കശമായി നടപ്പാക്കുന്നതിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതോടൊപ്പം അവര്‍ക്ക് ആവശ്യമായ പൊതു ജനസഹകരണവും ജന ജാഗ്രതസമിതിയിലൂടെ ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറിമാരായ പി സി ഷഫീക്, സുനീര്‍ പൊയ്ത്തുംകടവ് പങ്കെടുത്തു.

Next Story

RELATED STORIES

Share it