- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രോല്‍സവത്തില്‍ മുസ്‌ലിം വേഷം ധരിച്ച് ആഭാസ നൃത്തവുമായി ഹിന്ദുത്വർ; പോലിസില്‍ പരാതി നല്‍കി എസ്ഡിപിഐ (VIDEO)

ബെല്‍ത്തങ്ങാടി:ക്ഷേത്രോല്‍സവത്തില്‍ മുസ്‌ലിം വേഷം ധരിച്ച് ആഭാസ നൃത്തം ചെയ്ത് അധിക്ഷേപവുമായി ഹിന്ദുത്വർ. കര്‍ണാടകത്തിലെ വീണൂരിലെ ക്ഷേത്രത്തില്‍ നടന്ന പുരുഷാര പൂജ എന്ന പരിപാടിക്കിടെയാണ് മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിൽ ചിത്രീകരിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി. വീണൂരിന് സമീപത്തെ പെര്‍ലടക്ക എന്ന സ്ഥലത്തെ ക്ഷേത്രത്തിലാണ് ഹിന്ദുത്വരുടെ നടപടി. മുസ്‌ലിം പുരുഷൻമാർ ധരിക്കുന്ന തൊപ്പിയും സ്ത്രീകൾ ധരിക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രവും ധരിച്ചാണ് ഹിന്ദുത്വർ ആഭാസ നൃത്തം ചെയ്തത്. അതിലൊരാളുടെ കൈയില്‍ എസ്ഡിപിഐയുടെ പതാകയുമുണ്ടായിരുന്നു. ആഭാസ നൃത്തത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഹിന്ദുത്വർ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആഭാസനൃത്തില്‍ പാര്‍ട്ടിയുടെ പതാക ഉപയോഗിച്ചത് പ്രവര്‍ത്തകരെ വേദനിപ്പിച്ചിട്ടുണ്ടെന്നും അധിക്ഷേപത്തിനെതിരേ നടപടി വേണമെന്നും എസ്ഡിപിഐ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
In #Belthangady's #Venur, individuals dressed in #Muslim religious and women's attire performed a dance with the intent to insult the Muslim community.
— Hate Detector 🔍 (@HateDetectors) April 15, 2025
At a #Hindu traditional event held in a place called #Purusharakatte, miscreants misused the occasion. A video shows them… pic.twitter.com/zYvR5TW0kq
പെര്‍ലടക്കയില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരമാണ് പുരുഷാര പൂജ. എന്നാത്ര, ഏതാനും പേർ അതിനെ മുസ്‌ലിംകളെ മോശക്കാരായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മുസ്‌ലിംകളെ മോശമായി ചിത്രീകരിച്ചതിനൊപ്പം പാര്‍ട്ടിയെയും മോശമായി ചിത്രീകരിച്ചെന്നും എസ്ഡിപി ഐയുടെ പരാതി പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ നേതാക്കളായ ഹമീദ് വീണൂര്‍, അഷ്‌റഫ് ബദ്യാരു, നിസാം കാട്ടെ, അസ് ലം മടക്ക, റിസ്‌വാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു
RELATED STORIES
കെ എം എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ജോമോന്...
19 April 2025 2:37 AM GMTയെമനില്‍ കരയുദ്ധത്തിന് യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന്...
19 April 2025 2:24 AM GMTയുഎസ് റദ്ദാക്കിയ വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതെന്ന്...
19 April 2025 2:08 AM GMTഹോളി ദിനത്തില്‍ മുസ്ലിംകള് പുറത്തിറങ്ങരുതെന്ന് പറഞ്ഞ അനുജ് ചൗധരിക്ക് ...
19 April 2025 1:50 AM GMTബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്‍വീസ് റോഡിലേക്ക് വീണ്...
19 April 2025 1:44 AM GMTഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
19 April 2025 1:26 AM GMT