Sub Lead

പൗരത്വ പ്രതിഷേധം: എസ് ഡിപിഐ അംബേദ്കര്‍ സ്‌ക്വയര്‍ അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും

പൗരത്വ പ്രതിഷേധം: എസ് ഡിപിഐ അംബേദ്കര്‍ സ്‌ക്വയര്‍ അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും
X

കോഴിക്കോട്: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ എസ് ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അംബേദ്കര്‍ സ്‌ക്വയര്‍ നാളെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 2 മുതല്‍ 6 വരെ മുതലക്കുളം മൈതാനിയില്‍ ഒരുങ്ങുന്ന അംബേദ്കര്‍ സ്‌ക്വയറില്‍ വൈകീട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടിയെ അഭിവാദ്യം ചെയിത് എ വാസു, എന്‍ പി ചെക്കുട്ടി, കെ എസ് ഹരിഹരന്‍, ഫൈസല്‍ എളേറ്റില്‍, എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ ഹമീദ്, വി ആര്‍ അനൂപ്, അസ്‌ലം ചെറുവാടി, വിളയോടി ശിവന്‍കുട്ടി, പി കെ ഉസ്മാന്‍, കെ കെ റൈഹാനത്ത് ടീച്ചര്‍, മുസ്തഫ കൊമ്മേരി, സി എ റഊഫ്, അംബിക, എ എസ് സൈനബ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അറിയിച്ചു.



Next Story

RELATED STORIES

Share it